WAFY UPDATES
June 3, 2025 at 10:55 AM
*വാഫി വഫിയ്യ ലാറ്ററൽ എൻട്രി 2025:*
*ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം*
വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. wafyonline.com ലോഗിൻ ചെയ്ത് Print Application ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പ്രിന്റൗട്ടിൽ മൂന്നാം പേജിൽ ഹാൾടിക്കറ്റ് കാണാവുന്നതാണ്. പരീക്ഷ സെൻ്ററിന്റെ വിവരങ്ങൾ ഹാൾടിക്കറ്റിൽ നൽകിയിട്ടുണ്ട്. പ്രവേശന പരീക്ഷ ജൂൺ 04 (നാളെ) ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
📌 രാവിലെ 09:30 am മുതൽ 10:45 am വരെ ഇൻ്റർവ്യൂവും, 11:00 am മുതൽ 12:30 pm വരെ ജനറൽ പരീക്ഷയുമായിരിക്കും നടക്കുക.
പ്ലസ് വൺ പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്ലസ് ടുവിലേക്കും (Thamheediyya ll) പ്ലസ് ടു കഴിഞ്ഞവർക്ക് ഡിഗ്രി (Aliya 1) ഒന്നാം വർഷത്തിലേക്കും പരിമിതമായ സീറ്റുകളിലേക്കാണ് ഇടക്കാല അഡ്മിഷൻ നേടാനാവുക. നഹ്വ്, സ്വർഫ്, LSRW , പൊതുബോധം എന്നിവ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുക.
For Prospectus👇
https://i.wafycic.com/admpp
Apply on: wafyonline.com
കൂടുതൽ വിവരങ്ങൾക്ക്:
Phone:
7025687788
9349677788
9497313222
Website: wafyonline.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
#wafy_updates [517]
Coordination of Islamic Colleges - CIC