
സ്നേഹസദസ്സ്
June 12, 2025 at 02:21 PM
*വിമാനത്തിൽ കയറുന്നതിനുമുമ്പ് രഞ്ജിത അമ്മയെ വിളിച്ചു; മരണം വീട് നിര്‍മാണം പുരോഗമിക്കുന്നതിനിടെ
ആകാശ ദുരന്തത്തിൽ*
എരിഞ്ഞടങ്ങിയത് രഞ്ജിതയുടെ സ്വപ്‌നങ്ങള്‍...*
പുല്ലാട് (തിരുവല്ല): അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത (38) വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് അമ്മയെ വിളിച്ചു. സര്‍ക്കാര്‍ ജോലിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് കാത്ത് നില്‍ക്കാതെയാണ് പുല്ലാട് ആറാം വാര്‍ഡ് കൊഞ്ഞോണ്‍ വീട്ടില്‍ പരേതനായ ഗോപകുമാരന്‍ നായരുടെ മകള്‍ രഞ്ജിത ജി. നായരുടെ വിയോഗം.
പുല്ലാട് സ്വദേശിനിയായ രഞ്ജിത യു.കെയിലെ പോട്‌സ് മൗത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്ത ശേഷമാണ് ലണ്ടനിലേക്ക് ജോലിക്ക് പോയത്. പുതിയ വീടിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്.