
സ്നേഹസദസ്സ്
4.8K subscribers
About സ്നേഹസദസ്സ്
നാട്ടിലേയും മറുനാട്ടിലേയും ഏറ്റവും പുതിയ വാർത്തകളറിയാൻ ചാനൽ ഫോളോചെയ്യൂ
Similar Channels
Swipe to see more
Posts

*മഴയിലും ചോരാതെ വോട്ടാവേശം; നിലമ്പൂർ വിധിയെഴുതുന്നു* നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്. ഇതുവരെ 21 ശതമാനം പോളിങ് രേഖപ്പെടുത്തി. മഴയുണ്ടെങ്കിലും രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് മതീരി ജി.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്.

*ഇസ്രായേൽ നഗരങ്ങളിൽ വീണ്ടും ഇറാന്റെ കനത്ത ആക്രമണം; ആശുപത്രിയിലും മിസൈൽ പതിച്ചെന്ന് ഇസ്രായേൽ* തെൽ അവീവ്: ഇസ്രായേൽ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. കനത്ത നാശം ആക്രമണങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത നാശമുണ്ടായത്. ബീർബെഷയിൽ സുറോക്ക ആശുപത്രിയിൽ ഇറാൻ മിസൈൽ പതിച്ചുവെന്ന് ഇസ്രായേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്നും ഉടൻ രോഗികളെ മാറ്റുമെന്നും ഇസ്രായേൽ അറിയിച്ചു. ആക്രമണങ്ങളിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 പേർക്ക് നിസാരപരിക്കേറ്റുവെന്നും ഇസ്രായേൽ അറിയിച്ചു.

*അന്താരാഷ്ട്ര വിമാന സർവീസിൽ ജൂലൈ പകുതിവരെ വലിയ വിമാനങ്ങളുടെ എണ്ണം 15 ശതമാനമായി വെട്ടിക്കുറക്കാൻ എയർ ഇന്ത്യ* ന്യൂഡൽഹി: അടുത്ത ഏതാനും ആഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സർവീസുകളിൽ നിന്ന് വൈഡ് ബോഡി വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. തീരുമാനം ജൂൺ 20 നു മുമ്പായി നടപ്പിലാക്കുമെന്നും ജൂലൈ പകുതി വരെയെങ്കിലും തുടരുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും, യാത്രക്കാരുടെ തടസ്സങ്ങൾ പരമാവധി ഒഴിവാക്കാനും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. അഹമദാബാദ് വിമാനപകടത്തിൽ ദുഖാചരണം തുടരുന്നതിനിടെയാണ് എയർ ഇന്ത്യ തീരുമാനം അറിയിച്ചത്.

*ഇസ്രായേലിന്‍റെ മിസൈൽ ശേഖരം തീരുന്നുവെന്ന് റിപ്പോർട്ടുകൾ; ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ തിരിച്ചടി* യു.എസ് ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധിയെന്ന് ന്യൂയോർക്ക്: ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള 'ആരോ' വിഭാഗത്തിൽപെട്ട മിസൈലുകൾ ഇസ്രായേലിന്‍റെ ശേഖരത്തിൽ തീർന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിസൈലുകളുടെ കുറവ് ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിന് തിരിച്ചടിയാകും. ആരോ മിസൈലുകൾ ഇസ്രായേലിന്‍റെ പക്കൽ കുറവാണെന്ന കാര്യം യു.എസിന് അറിയാമെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ രീതിയിൽ ഇസ്രായേലിന്‍റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യു.എസ്.

*ഇന്തോനേഷ്യയിൽ വൻ അഗ്നിപർവ്വത സ്ഫോടനം: കിലോമീറ്ററുകൾ ഉയരത്തിൽ തീ തുപ്പി; ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി* ബാലി: ഇന്തോനേഷ്യയിലെ സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ആറ് മൈലിലധികം ഉയരത്തിൽ ആകാശത്തേക്ക് ഒരു വലിയ ചാര മേഘത്തെ തുപ്പി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.35നാണ് മൗണ്ട് ലെവോട്ടോബി ലക്കി ലക്കി പർവതം പൊട്ടിത്തെറിച്ചത്. തെക്കൻ-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിന് മുകളിൽ 6.8 മൈൽ (11 കിലോമീറ്റർ) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജൻസി പറഞ്ഞു.

ജിഷ്ണു 25വയസ് S/o ജനാർദ്ദനൻ മാണിക്കോത്ത് (വീട്) വരിക്കോളി പി.ഒ. കല്ലാച്ചി-ഇന്ന് 19=6=2025ന് കാണാതായതാണ് വിവരം കിട്ടുന്നവർ നാദാപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക : 04962550225


➰➰➰➰➰➰➰➰➰➰ _*വിപണി നിലവാരം*_ _*19-06-2025, വ്യാഴം*_ ➰➰➰➰➰➰➰➰➰➰ _*സ്വർണ്ണം :*_ ഗ്രാം : 9265 രൂപ പവൻ : 74,120 രൂപ _*വെള്ളി :*_ ഗ്രാം : 117.90 രൂപ കിലോ : 1,17,900 രൂപ _________________________________ *എക്സ്ചേഞ്ച് റേറ്റ്* _________________________________ യു എസ് ഡോളർ. : 86.86 യൂറൊ : 99.58 ബ്രിട്ടീഷ് പൗണ്ട് : 116.48 ഓസ്ട്രേലിയൻ ഡോളർ 56.20 കനേഡിയൻ ഡോളർ : 63.30 സിംഗപ്പൂർ . : 67.47 ബഹറിൻ ദിനാർ : 230.23 മലേഷ്യൻ റിംഗിറ്റ് : 20.37 സൗദി റിയാൽ : 23.16 ഖത്തർ റിയാൽ : 23.86 യു എ ഇ : 23.65 ഇസ്രയേൽ ഷെക്കേൽ : 24.91 കുവൈറ്റ് ദിനാർ : 283.49 ഒമാനി റിയാൽ. : 225.72 _______________________________ *പെട്രോൾ, ഡീസൽ വില* _______________________________ കോഴിക്കോട് : 105.91 - 94.91 എറണാകുളം : 105.71- 94.69 തിരുവനന്തപുരം : 107.30 - 96.18 കോട്ടയം : 105.99 - 94.95 മലപ്പുറം : 106.03 - 95.02 തൃശൂർ : 105.79 - 94.77 കണ്ണൂർ : 105.88 - 94.88 ___________________________ ➰➰➰➰➰➰➰➰➰➰➰

*മാനേജ്മെന്റിന്റെ അപമാനകരമായ പെരുമാറ്റത്തിന് എതിരെ ശക്തമായ പ്രതിഷേധം* *നാദാപുരം* : ദാറുൽ ഹുദാ കക്കം വെള്ളിയിൽ ചർച്ചക്കെത്തിയ രക്ഷിതാക്കളുടെ പ്രധിനിതികളായ സ്ത്രീകളുൾപ്പെടുയുള്ള രക്ഷിതാക്കളോടും കുട്ടികളോടുമുള്ള പെരുമാറ്റം അപലപനീയമാണ്. സ്കൂൾ മാനേജ്മെന്റിന്റെ ചില പ്രതിനിധികൾ രക്ഷിതാക്കളോടും കുട്ടികളോടും സംവദിക്കുമ്പോൾ കൈകാര്യം ചെയ്യുന്നത് ദയനീയമായ തരത്തിലാണ്. അഭിപ്രായം പറഞ്ഞ രക്ഷിതാക്കളോട് വാഗ്വാദം ചെയ്യുക, അലറിക്കൊള്ളുക, ടി സി വാങ്ങി പോകാൻ പറയുക എന്നിവ ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.