
സ്നേഹസദസ്സ്
June 12, 2025 at 02:21 PM
*അത്ഭുതകരം ഈ രക്ഷപ്പെടൽ, ഒരാൾ ജീവനോടെ; തകർന്ന വിമാനത്തിൽ നിന്ന് നടന്ന് ആംബുലൻസിലേക്ക്...*
അഹ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ നിന്നും എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു വാർത്ത. ഒരാളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസിൽ കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദമൻ-ദിയു സ്വദേശിയായ ഇയാൾ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സഹോദരൻ അജയ് കുമാറിനൊപ്പം നാട്ടിൽ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.