
സ്നേഹസദസ്സ്
June 12, 2025 at 04:09 PM
'*ഫ്‌ളാപ്പുകൾ നേരെയാക്കാനുള്ള ലിവർ എന്ന് കരുതി ലാൻഡിങ് ഗിയർ വലിച്ചിട്ടുണ്ടാകുമോ പൈലറ്റുമാർ..?, 600 അടി ഉയരത്തിൽ പറക്കുമ്പോഴും ചക്രങ്ങൾ താഴ്ന്നിരിക്കുന്നു'*
അഹമ്മദാബാദ്: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണങ്ങൾ സംബന്ധിച്ച വ്യക്തത വന്നിട്ടില്ലെങ്കിലും വിമാനത്തിന്റെ അവസാന ദൃശ്യങ്ങളിൽ നിന്നും ബോധ്യമായ അപകട സാധ്യതകളെ വിലയിരുത്തുകയാണ് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ.ഫിലിപ്പ്.
200-400 അടിപ്പൊക്കത്തിലെത്തുമ്പോഴേക്കും വീലുകൾ മുകളിലേക്കുയർത്തുകയാണ് പതിവ്. ഇവിടെ അറുനൂറടിയോളം പൊക്കത്തിൽ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങളാണ് കാണുന്നത്. ഇത് ഒരു അപായ സൂചനയാണെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ജേക്കബ് കെ.ഫിലിപ്പ് പറയുന്നു.
🤲
1