
സ്നേഹസദസ്സ്
June 13, 2025 at 07:42 AM
*ഇറാൻ തിരിച്ചടിക്കുന്നു; 100 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്*
തെഹ്റാന്: ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനെതിരെ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ഇറാൻ തിരിച്ചടി തുടങ്ങിയതായി റിപ്പോർട്ട്. ഇസ്രായേലിനെതിരെ ഉറപ്പായും തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി മണിക്കൂറുകൾക്കകമാണ് ആക്രമണം. 100 ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായേലിൽ ആക്രമണം നടത്തിയതായി ‘ഗാർഡിയൻ’ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ഇസ്രായേലിന് നേരെ ഇറാൻ നൂറിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണം തടയാൻ ഇസ്രായേൽ സൈന്യം നടപടികൾ സ്വീകരിച്ചതായി ഇസ്രായേലി പ്രതിരോധ സേന വൃത്തങ്ങൾ അറിയിച്ചു.