സ്നേഹസദസ്സ്
സ്നേഹസദസ്സ്
June 13, 2025 at 07:42 AM
*ഇറാനെതിരായ ഇസ്രായേൽ ആക്രമണം: ആശങ്കയോടെ പ്രതികരിച്ച് ലോകം; ആ​ക്രമണത്തിൽ പങ്കില്ലെന്ന് ട്രംപ്* വാഷിങ്ടൺ: ഇറാന്റെ ആണവ ലക്ഷ്യങ്ങൾ ആക്രമിച്ച് രജ്യത്തെ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ ശ്രമിച്ചതായി ഇസ്രായേലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ആശങ്കയിൽ ലോക രാജ്യങ്ങൾ. രാജ്യത്തിന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങളും ദൃക്‌സാക്ഷികളും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കുറഞ്ഞത് രണ്ട് ഉന്നത ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇത് രണ്ട് കടുത്ത എതിരാളികൾ തമ്മിലുള്ള ഒരു പൂർണ യുദ്ധത്തിനുള്ള സാധ്യത ഉയർത്തി. 1980കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാൻ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണിതെന്നാണ് സൂചന.

Comments