സ്നേഹസദസ്സ്
സ്നേഹസദസ്സ്
June 13, 2025 at 02:48 PM
_______________________________ *വിദ്യാഭ്യാസ വാർത്തകൾ* _______________________________ *അപേക്ഷ ക്ഷണിച്ചു* പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് 2025-26 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in വെബ് സൈറ്റിലുള്ള SCDD ITI ADMISSION 2025 എന്ന ലിങ്കിലുടെ ഓൺലൈനായി അപേക്ഷിക്കാം. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം എസ്.റ്റി വിഭാഗത്തിന് 10 ശതമാനം മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്. ജൂൺ 16 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപൂരം, ഫോൺ നം. 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഫോൺ നം.0495 23714251, ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ മുഖേനയും വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. *പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു* സാങ്കേതിക പരീക്ഷ കൺട്രോളരുടെ കാര്യാലയം നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് (രണ്ടും മൂന്നും നാലും സെമസ്റ്റർ) പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org. *എച്ച്.ഡി.സി & ബി.എം പരീക്ഷ ജൂലൈ 31 മുതൽ* സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം. കോഴ്‌സിന്റെ 2021 സ്‌കീം, 2014 സ്‌കീം എന്നിവയുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ 2025 ജൂലൈ 31 മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് ജൂലൈ 3 മുതൽ 8 വരെ പിഴയില്ലാതെയും, 11 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കോളേജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കോളേജുകളുമായി ബന്ധപ്പെടാം. *പോളിടെക്നിക് ലാറ്ററൽ എൻട്രി : സ്പോട്ട് അഡ്മിഷൻ-* 2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷേയറിംഗ് (IHRD/ CAPE/ LBS)/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂൺ 20 മുതൽ 23 വരെ അതാതു സ്ഥാപനങ്ങളിൽ വച്ച് നടക്കും. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ (18/06/2025 മുതൽ) പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് പുതിയ ഓപ്ഷനുകൾ നൽകാം. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷിക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ www.polyadmission.org/let അഡ്മിഷൻ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കണം. സ്‌പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് One Time Registration നും അപേക്ഷ സമർപ്പണത്തിന് ജൂൺ 19 വരെ അവസരം ഉണ്ടായിരിക്കും. One Time Registration ഫീസായി പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങൾ 200 രൂപയും മറ്റു വിഭാഗങ്ങൾ 400 രൂപയും ഓൺലൈനായി അടയ്ക്കണം. നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകൾ കൂടി ഉൾപ്പെടുത്തി പ്രവേശന നടപടികൾ പൂർത്തീകരിക്കും. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org/let വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാകും. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. *അപേക്ഷ ക്ഷണിച്ചു* എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന് പ്ലസ്ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂൺ 21 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333. *ബിബിഎ, ബിസിഎ കോഴ്സ്: അപേക്ഷ ക്ഷണിച്ചു* സംസ്ഥാനത്തെ ബി.ബി.എ, ബി.സി.എ ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി എൽ.ബി.എസ് സെന്റർ മുഖേന അപേക്ഷ ക്ഷണിച്ചു. ബി.ബി.എ പ്രവേശനത്തിന് അപേക്ഷകർ പ്ലസ്ടു, തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ പാസായിരിക്കണo. ബി.സി.എ പ്രവേശനത്തിന് പ്ലസ്ടു/ തത്തുല്യം അല്ലെങ്കിൽ ഡിപ്ലോമ ഇൻ എൻജിനിയറിങ്/ കൊമേർഷ്യൽ പ്രാക്ടീസ്/ തത്തുല്യം പരീക്ഷയിൽ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണo. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവുണ്ട്. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ മെറിറ്റ് സീറ്റിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. www.lbscentre.kerala.gov.in വഴി ഓൺലൈനായി ജൂൺ 12 മുതൽ 25 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. പൊതുവിഭാഗത്തിന് 1,300 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327. _______________________________

Comments