
സ്നേഹസദസ്സ്
June 13, 2025 at 06:50 PM
*ഇറാന്റെ മണ്ണിൽ ഡ്രോൺ താവളം ഒരുക്കി മൊസാദ്; 200ലേറെ സൈനിക വിമാനങ്ങൾ ചേർന്ന് 330ലേറെ ബോംബുകൾ വർഷിച്ചു*
തെൽ അവീവ്: ഇറാന്റെ സൈനിക ശക്തിയുടെ മുനയൊടിച്ച ആക്രമണത്തിന് പിന്നിൽ ഇസ്രായേലിന്റെ വർഷങ്ങൾ നീണ്ട ആസൂത്രണവും രഹസ്യ നീക്കങ്ങളും. ആയുധങ്ങളും കമാൻഡോകളെയും ഇറാന്റെ ഹൃദയഭാഗത്ത് എത്തിച്ച് ഡ്രോൺ താവളംതന്നെ ഒരുക്കിയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
‘ഉണരുന്ന സിംഹം’ എന്ന് പേരിട്ട സൈനിക ഓപറേഷനിൽ 200ലേറെ സൈനിക വിമാനങ്ങൾ ചേർന്ന് 330ലേറെ ബോംബുകൾ വർഷിച്ചു. നൂറോളം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു നീക്കം. ഇസ്രായേൽ സേന ഉദ്യോഗസ്ഥനാണ് രഹസ്യ നീക്കങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇസ്രായേലിനോട് വെളിപ്പെടുത്തിയത്.