
സ്നേഹസദസ്സ്
June 16, 2025 at 07:52 AM
*ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ഇന്നലെ മാത്രം എട്ടുപേർ കൊല്ലപ്പെട്ടു; രണ്ടുപേർ മരിച്ചത് സുരക്ഷിത മുറികൾക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ, 287 പേർക്ക് പരിക്ക്*
തെൽഅവീവ്: ഇറാന്റെ പ്രത്യാക്രമണത്തിൽ ഇന്നലെ മാത്രം ഇസ്രായേലിൽ എട്ടുപേർ കൊല്ലപ്പെട്ടു. തെൽഅവീവിന് സമീപവും ഹൈഫ തുറമുഖ നഗരത്തിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിലാണ് സ്ത്രീകളടക്കം എട്ടുപേർ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ രാജ്യത്ത് മൊത്തം 287 പേർക്ക് പരിക്കേറ്റതായും ഇരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പറയുന്നു.