സ്നേഹസദസ്സ്
സ്നേഹസദസ്സ്
June 18, 2025 at 07:47 AM
*ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ എണ്ണവില കുതിക്കുന്നു; വിപണിയിലുണ്ടാവുക ഒരു മില്യൺ ബാരലിന്റെ കുറവ്* വാഷിങ്ടൺ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ആഗോളവിപണിയിൽ എണ്ണവില കുതിക്കുന്നു. അഞ്ച് മാസത്തെ ഉയർന്ന നിരക്കിലേക്ക് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ വില 0.5 ശതമാനം ഉയർന്ന് 76.70 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ 4.4 ശതമാനം ഉയർന്നിരുന്നു. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ 0.64 ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസം 4.3 ശതമാനം ഉയർച്ചയാണ് ഡബ്യു.ടി.ഐ ക്രൂഡോയിലിനുണ്ടായത്.

Comments