CAREER TRACK
CAREER TRACK
June 7, 2025 at 10:34 AM
കട്ടപ്പന : ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്തു കാഞ്ചിയാർ സ്വദേശിനിയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് മങ്ങാട്ടുകോണത്തു താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് ഐറിൻ എൽസ കുര്യൻ (25) ആണു പിടിയിലായത്. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ഐറിൻ നിരവധി പേരെ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലണ്ടനിൽ നഴ്സിങ് അസിസ്റ്റന്റ്, പേഷ്യൻ്റ് കെയർ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം പലതവണയായി കാഞ്ചിയാർ പേഴുംകണ്ടം സ്വദേശിനിയിൽ നിന്നു പണം തട്ടിയെന്നാണു കേസ്. ഐറിൻ സമൂഹമാധ്യമങ്ങളിൽ നൽകിയ വ്യാജ പരസ്യം കണ്ടാണു സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്. യുവതി നിർദേശിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഇതേ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ ആളുകളിൽ നിന്ന് സ്വന്തം നഗ്ന വീഡിയോകൾ കാണിച്ചും യുവതി പണം തട്ടിയെടുത്തതായി പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഈ കേസുകളും അവർക്കെതിരെ എടുക്കാനിടയുണ്ട്. വാർത്തകൾ വാട്ട്‌സ് ആപ്പ് മെസേജ് ചെയ്യുക (009400378348) വാർത്തകൾ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക https://chat.whatsapp.com/GAGu5HVtS6E980hIqBedbl

Comments