
Assisi Magazine
June 18, 2025 at 01:43 AM
ശലഭം പൂവിനെ തേടുന്നപോലെ സ്നേഹം സ്നേഹത്തെ തേടുകയാണ്. തേൻ തേടുന്ന ശലഭങ്ങൾ ചിലപ്പോൾ പൂവിന്റെ ആകർഷകത്വം കണ്ട് കടലാസ് പൂക്കളിൽ വന്നിരിക്കാറുണ്ട്. പറന്നിറങ്ങി അല്പനേരം കഴിയുമ്പോഴാണ് അത് മണമോ രുചിയോ എന്തിന് ഒരു തുള്ളി തേൻ പോലുമില്ലാത്ത ബോഗയ്ൻ വില്ലപ്പൂക്കളാണെന്ന് തിരിച്ചറിയുന്നത്. വിശുദ്ധ മാർഗരറ്റ് മരിയക്കുണ്ടായ ദർശനത്തിൽ ഈ സങ്കടമാണ് ക്രിസ്തു പങ്കുവയ്ക്കുന്നത്. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന് പകരമായി ലഭിക്കുന്നത് നിസ്സംഗതയും, നന്ദികേടും മാത്രം. കുരിശിൽ താൻ അനുഭവിച്ചതിനേക്കാൾ വേദനാജനകമാണിതെന്ന് പറയുമ്പോൾ അതിന്റെ ആഴം എത്ര വലുതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഫാ. ഷാജി CMI എഴുതിയ ലേഖനം, "സ്നേഹത്തിനായുള്ള സ്നേഹം" വായിക്കാം.
https://www.assisimagazine.com/post/love-for-love-sake
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A
