NORKA ROOTS
May 23, 2025 at 10:42 AM
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് ഓഫീസര്‍മാരായ ക്രിസ്റ്റിയാനെ മരിയ സോമ്മിയ, ക്ലൗഡിയ നാപ്പെ, ടാൻജാ ബാർബറ വില്ലിംഗർ, ജാനി സിറ്റോറസ്, ഡാനിയേല കാമ്പ്ഫ് എന്നിവരും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷന്‍ പ്രതിനിധികളുമായും പി. ശ്രീരാമകൃഷ്ണന്‍ സംസാരിച്ചു. സുരക്ഷിതമായ വിദേശ തൊഴില്‍ കുടിയേറ്റത്തിനായി രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് പുറമേ മറ്റ് മേഖലകളിലേയ്ക്കുളള ജര്‍മ്മന്‍ റിക്രൂട്ട്മെന്റിന്റെ സാധ്യതകളും ചര്‍ച്ചയായി. മെയ് 20 മുതല്‍ 23 വരെ കൊച്ചിയില്‍ നടന്ന അഭിമുഖങ്ങളില്‍ 174 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും.

👍
❤️
10