NORKA ROOTS
May 31, 2025 at 05:24 AM
നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്ന വനിതാമിത്ര-സംരംഭക വായ്പാ പദ്ധതിയുടെ കരാര്‍ പുതുക്കി. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി വനിതാ സംരംഭകര്‍ക്കു മാത്രമായുളള പദ്ധതിയാണിത്. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി. സി യും തമ്മിലാണ് കരാര്‍ കൈമാറിയത്. 2028 മാര്‍ച്ചു വരെയാണ് പുതിയ കരാര്‍. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി വനികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തനും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാതിരിച്ചടവിന് 15 ശതമാനം മൂലധനസബ്‌സിഡിയും നോര്‍ക്ക റൂട്ട്സില്‍ നിന്നും മുന്നു ശതമാനം പലിശ സബ്സിഡിയും പുറമേ വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന പലിശ സബ്സിഡിയും ലഭിക്കും.
Image from NORKA ROOTS: നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്...
👍 ❤️ 🙏 10

Comments