NORKA ROOTS
June 3, 2025 at 10:43 AM
ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റ് ഈ വര്‍ഷം1000 പിന്നിടും: പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക-ട്രിപ്പിള്‍ വിന്‍ ഏഴാം ഘട്ടം; 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനില്‍ അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ (www.norkaroots.org) പ്രസിദ്ധീകരിച്ചു. അപേക്ഷ നല്‍കിയ 4200 അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നുളള 250 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള പ്ലേയ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയായിരുന്നു അഭിമുഖം. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി 1000 പേരുടെ റിക്രൂട്ട്‌മെന്റെന്ന മികച്ച നേട്ടം ഈ വര്‍ഷം സാധ്യമാകുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
Image from NORKA ROOTS: ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റ് ഈ വര്‍ഷം1000 പിന്നിടും: പി. ശ്ര...
👍 ❤️ 😢 26

Comments