NORKA ROOTS
June 11, 2025 at 11:20 AM
യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സ് എന്‍.എച്ച്.എസിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇ.എൻ.ടി (ENT), പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകള്‍. സ്പെഷ്യാലിറ്റി ഡോക്ടർ (£59,727 – £95,400) തസ്തികയിലേയ്ക്ക് കുറഞ്ഞത് നാലു വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയവും വേണം. ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്‌വേ ഡോക്ടർ (£96,990 – £107,155) തസ്തികയിലേയ്ക്ക് മെഡിക്കല്‍ പഠനത്തിനുശേഷം 12 വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് ആറു വർഷത്തെ പരിചയവും ഉളളവരാകണം. PLAB ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജൂണ്‍ 30 നകം അപേക്ഷ നല്‍കേണ്ടതാണ്.
Image from NORKA ROOTS: യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സ് എന്‍.എച്ച്.എസിലേയ്ക്ക് വിവിധ സ്പെഷ...
👍 3

Comments