Trending Kerala

43.2K subscribers

Verified Channel
Trending Kerala
May 31, 2025 at 09:33 AM
ഇത് ഒരു സമർപ്പണത്തിന്റെ കഥയാണ് ..... 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹 എല്ലാ ദിവസവും മുടങ്ങാതെ രായിരനെല്ലൂർ മലമുകളിലെത്തി (നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടിയ മല) ദുർഗാദേവിക്ക് നിത്യപൂജ നടത്തുന്ന രായിരനെല്ലൂർ മന രാമൻ ഭട്ടതിരിപ്പാട്... 800 അടി മലമുകളിലേക്ക് നിത്യവും രാവിലെ കയറിയിറങ്ങുന്ന ഈ 72കാരൻ 12 വർഷമായി ഈ ക്ഷേത്രത്തിലെ ശാന്തിയാണ്. നൂറ് കണക്കിന് ചെങ്കൽ പടവുകൾ താണ്ടി ചെങ്കുത്തായ കയറ്റം കീഴടക്കി വേണം മലമുകളിലെ ക്ഷേത്ര ത്തിലെത്താൻ. ഇറക്കവും പ്രയാസമു ള്ളതാണ്. "സന്തോഷത്തോടെയും, സമർപ്പണ ത്തോടെയും, ആത്മാർത്ഥതയോടെയും ഞാനെന്റെ ജോലി ചെയ്യുന്നു - കഴിഞ്ഞ 12 വർഷമായി ഇതു തുടരുന്നു. പ്രാർത്ഥനകളുമായി മല കയറും -കയറ്റം കാര്യമാക്കാറില്ല. ഇറക്കവും. " ഭട്ടതിരിപ്പാട് വിശദീകരിച്ചു... രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം അന്വേഷിച്ച് വിക്രമാദിത്യ സദസ്സിൽ നിന്നിറങ്ങിയ വരരുചി എത്തിപ്പെട്ടത് നിളയുടെ കരയിലുളള നരിപ്പറ്റ മനയിൽ. ആ മനയിൽ വച്ച് തന്നെ പരിചരിച്ച കന്യകയിൽ വരരുചിക്കു തോന്നിയ അനുരാഗം വിവാഹത്തിൽ കലാശിച്ചു. ആ വിവാഹം അലംഘനീയമായ വിധിയായിരുന്നുവെന്ന് വരരുചി മനസിലാക്കി. വരരുചിയും ഭാര്യയും ദേശാടനത്തിനിറങ്ങി. ആ യാത്രയിലാണ് പന്ത്രണ്ടു മക്കൾ പിറക്കുന്നത്. അതിലൊരാളാണ് നാറാണത്തു ഭ്രാന്തൻ. മലയാളികൾക്കൊരിക്കലും മറക്കാനാവില്ല ഈ ഭ്രാന്തനെ. നിളയൊഴുകുന്ന ചെത്തല്ലൂരാണ് യഥാർഥ നാരായണമംഗലത്ത് മനസ്ഥിതി ചെയ്യുന്നത്. നാറാണത്ത് ഈ ഇല്ലത്താണ് വളർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ചെറുപ്പത്തിലേ അസാധാരണ പെരുമാറ്റത്തിന്റെ ഉടമയായിരുന്നതുകൊണ്ട് ,രായിരനെല്ലൂർ മലയിലേക്ക് കല്ലുരുട്ടി നാറാണത്ത് തന്റെ വേറിട്ട സ്വഭാവം ആവർത്തിച്ചു. നാലു കുന്നുകളാൽ ചുറ്റപ്പെട്ടാണ് രായിരനെല്ലൂർ മല കിടക്കുന്നത്. മുത്തശ്ശിയാർക്കുന്ന്, ചളമ്പ്രക്കുന്ന്, പടവെട്ടിക്കുന്ന്, ഭ്രാന്താചലം ഈ നാലു കുന്നുകൾക്കു നടുവിലാണ് രായിരനെല്ലൂർ മല. മലയുടെ അടിവാരത്താണ് പറിച്ചു നട്ട നാരായണമംഗലത്തു മന. നാറാണത്തിന്റെ കല്ലുരുണ്ടുപോയ കുന്നിൽചെരുവുകൾ ഇപ്പോൾ കാടുമൂടി കിടക്കുന്നു. രായിരനെല്ലൂർ ദേവീക്ഷേത്രം അറിവിന്റെ കേദാരമായാണ് അറിയപ്പെടുന്നത്. വിജ്ഞാനം ആരാധനയാകുന്ന അപൂര്‍വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടെ പ്രകൃതിയാണ് അറിവ്. കുട്ടികളാണ് ഇവിടുത്തെ യഥാർഥ ഭക്തർ. കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നത് വിശേഷമായി കരുതുന്നു. എഴുത്തിനിരുത്ത് കഴിഞ്ഞ കുട്ടികൾക്കും പഠനത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. നാറാണത്തിന് ഉണ്ടായിരുന്ന ബൗദ്ധികമായ തടസ്സങ്ങൾ മാറിയതുപോലെ ദേവീപ്രസാദം കൊണ്ട് തടസങ്ങള്‍ മാറുമെന്ന വിശ്വാസത്തിന്റെ പിൻബലത്തിലാണ് തുലാം ഒന്നിന് കുട്ടികളെ മലകയറ്റുന്നത്... 🌹❤🌹❤🌹❤🌹❤🌹❤🌹❤
Image from Trending Kerala: ഇത് ഒരു സമർപ്പണത്തിന്റെ കഥയാണ് ..... 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹 എല്ലാ ...
❤️ 👍 👏 😂 🙄 10

Comments