Trending Kerala

43.2K subscribers

Verified Channel

About Trending Kerala

Media & Entertainment Channel Official whatsapp No : 7907124105 Official instagram : https://instagram.com/trendingkerala Official Facebook : https://www.facebook.com/TrendingKeralaOnline Email : [email protected]

Similar Channels

Swipe to see more

Posts

Trending Kerala
5/31/2025, 9:40:54 AM

ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ പോരാളി: പത്ത് വയസുകാരൻ ശ്രാവൻ സിങിനെ ആദരിച്ചു സൈന്യം. 🔥 പഞ്ചാബിലെ ഫിറോസ്പൂർ ജില്ലിയിലെ മാംദോത്ത് ഗ്രാമവാസിയാണ് ശ്രാവൻ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തന്റെ വീടിന് സമീപം സൈനീകരെ വിന്യസിച്ചിരുന്നു. ഇവർക്ക് എല്ലാ സഹായവും ശ്രാവൺ എത്തിച്ചു നൽകി. അതിർത്തി പ്രക്ഷുബ്ധമായ സമയത്ത് സൈനികർക്ക് വെള്ളവും ചായയും പാലും ലസ്സിയും ഐസും ഒക്കെ ഈ പത്ത് വയസുകാരൻ എത്തിച്ചു നൽകി. യുദ്ധ മുഖത്ത് സൈന്യത്തിന് ഒരു രീതിയിൽ ആശ്വാസവും പിന്തുണയും ഈ പത്തു വയസുകാരൻ നൽകി. സൈന്യത്തിന് നൽകിയ ഈ സഹായത്തിനും പിന്തുണയ്ക്കുമുള്ള നന്ദി സൂചകമായിട്ടാണ് ശ്രാവണിനെ സൈന്യം ആദരിച്ചു. അവന് സൈന്യത്തിന്റെ പ്രത്യേക ഉപഹാരവും സമ്മാനിച്ചു. ഏഴാം ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ രഞ്ജീത്ത് സിങ് മൻറാലിന്റെ നേതൃത്വത്തിൽ ആണ് ശ്രാവണിനെ ആദരിച്ചത്. അതേസമയം സൈനികർ എനിക്ക് സമ്മാനം നൽകി, പ്രത്യേക ഭക്ഷണമൊരുക്കി. ഐസ്ക്രീമും നൽകി". തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രാവൻ പറഞ്ഞു. വലുതാവുമ്പോൾ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രാവൺ പറഞ്ഞു.

Post image
❤️ 👍 🇮🇳 😅 😮 🙏 🥰 47
Image
Trending Kerala
6/8/2025, 7:15:02 AM
Post image
🙏 😢 🌹 🤲 17
Image
Trending Kerala
6/8/2025, 7:14:46 AM

"1. ഇദ്ദേഹം (വിപിൻ കുമാർ) തീർച്ചയായിട്ടും അദ്ദേഹത്തിന്റെ പി.ആർ മാനേജർ ആയിട്ട് ജോലി ചെയ്ത ആള് തന്നെയാണ് അതിനുള്ള രേഖകള എല്ലാം ഉണ്ട്. 2. വിപിന്റെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ണി കുറച്ച് പൈസ കൊടുത്തിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറയുകയുണ്ടായി അത് വിപിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണ്. പക്ഷെ, ഞങ്ങൾ അതിന്റെ രേഖകൾ പരിശോധിച്ചപ്പോൾ അങ്ങനെയുള്ള ഒരു സംഭവം നടന്നിട്ട് പോലുമില്ല. 3. അതുപോലെതന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു വിപിന്റെ പേരിൽ നിലവിൽ ഒരു പരാതിയില്ല. നടിമാരുടെ പരാതി ഉണ്ട് എന്നൊക്കെയാണല്ലോ പറയുന്നത്; അങ്ങനെ ഒരു പരാതി നിലവിലില്ല എന്നുള്ളതും ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്." - ഉണ്ണി കൃഷ്ണൻ (ഡയറക്ടർ ) ഈ ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഉണ്ണി മുകുന്ദൻ വാർത്ത സമ്മേളനത്തിൽ നടത്തിയ ഇല്ലാ വാദങ്ങളും പൊളിഞ്ഞിരിക്കുന്നു. #unnikrishnan #vipinkumar #unnimukundan

Post image
👎 ❤️ 🐖 👍 6
Image
Trending Kerala
6/8/2025, 8:29:13 AM

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ പേര് ഒരിക്കല്‍ കൂടി എഴുതിചേർക്കപ്പെട്ട ദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലമെന്ന വിശേഷണത്തോടെ ജമ്മു കശ്മീരില്‍ ചെനാബ് പാലം തലയുയർത്തി നില്‍ക്കുമ്ബോള്‍ അതിനു പിന്നില്‍ പ്രൊഫസർ മാധവി ലത എന്ന ബംഗളൂരുകാരിയുടെ 17 വർഷത്തെ കഠിനാധ്വാനം കൂടിയുണ്ട്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ പ്രൊഫസർ ആണ് മാധവി ലത കഴിഞ്ഞ 17 വർഷമായി പദ്ധതിയുടെ ജിയോടെക്‌നിക്കല്‍ കണ്‍സള്‍ട്ടൻറ് ആയി സജീവമാണ്. പദ്ധതിയുടെ പ്ലാനിങ് മുതല്‍ ഡിസൈൻ, നിർമാണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും മാധവി ലത ഒപ്പമുണ്ടായിരുന്നു. കഷ്ടപ്പാടിൻറെ ദിനങ്ങള്‍ പാലത്തിൻറെ ചെരിവ് സ്ഥിരത, അടിത്തറ രൂപകല്‍പ്പന എന്നിവ സംബന്ധിച്ച പ്ലാനിങ് ആയിരുന്നു മാധവി ലതയുടെ ഉത്തരവാദിത്തം. കുത്തനെയുള്ളതും സ്ഥിരതയില്ലാത്തതുമായ പാറകളുടെ ചരിവുകളിലാണ് പാലത്തിൻറെ പ്രത്യേകതയായ കൂറ്റൻ കമാനവും തൂണുകളും നിർമിച്ചിരിക്കുന്നത്. പഠനങ്ങളില്‍ നിന്നും പ്രതീക്ഷകളില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഖനനത്തിനിടെയാണ് പാറകളിലെ മറഞ്ഞിരിക്കുന്ന ദ്വാരങ്ങളും, പൊട്ടലുകളും ഉള്‍പ്പെടെ കണ്ടെത്തിയിരുന്നത്. അതു കൊണ്ട് തന്നെ ഡിസൈൻ ആസ് യു ഗോ എന്ന ആശയത്തിലാണ് മാധവിലത മുന്നോട്ടു പോയത്. അത് വിജയിക്കുകയും ചെയ്തു. ഖനനത്തിനിടെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ആ സമയത്ത് പരിഹാരം കാണുക എന്നതായിരുന്നു അത്. പാറകളിലെ ദ്വാരങ്ങളില്‍ സിമൻറ് ഒഴിച്ച്‌ ഉറപ്പു വരുത്തുന്നത് ഉള്‍പ്പെടെയുള്ള മാർഗങ്ങള്‍ ഈ ആശയത്തിൻറെ ഭാഗമായി സ്വീകരിച്ചിരുന്നു.272 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഉധംപുർ- ശ്രീനഗർ-ബാരാമുള്ള റെയില്‍വേ ലിങ്കിൻറെ ഭാഗമാണ് ചെനാബ് പാലവും. 2003ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ചുറ്റും വെല്ലുവിളികള്‍ മാത്രം കാലാവസ്ഥയായിരുന്നു ചെനാബ് പാലം നിർമാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയില്‍ ഉള്‍മേഖലയില്‍ പാലം നിർമിക്കുന്നത് വലിയ വെല്ലുവിളിയായി മാറി. ഈ പ്രദേശം ഭൂകമ്ബ സാധ്യത മേഖലയിലുള്ളതാണ്. അതിനാല്‍ നിർദ്ദിഷ്ട പാലത്തിന് റിക്ടർ സ്‌കെയിലില്‍ എട്ട് വരെ തീവ്രതയുള്ള ഭൂകമ്ബങ്ങളെ ചെറുക്കാനുള്ള ശേഷി ഉണ്ടായിരിക്കണം.പാലത്തിന് ശക്തമായ നിലം ഒരുക്കേതായിരുന്നു ആദ്യത്തെ വെല്ലുവിളിയെന്ന് മാധവിലത പറഞ്ഞു. ഭൂമിശാസ്ത്രപരമായും വെല്ലുവിളി നിറഞ്ഞ സ്ഥലമാണ് പാലം നിർമിക്കുന്നതിന് കണ്ടെത്തിയത്. ഹിമാലയ പർവ്വതകളുടെ ഉത്ഭവ സ്ഥാനത്തോടെ ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇതും നിർമാണഘട്ടത്തില്‍ വെല്ലുവിളി ഉയർത്തിയെന്ന് മാധവി ലത പറയുന്നു. ചെനാബ് എന്ന് അത്ഭുതം വെല്ലുവിളികളെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്താണ് ചെനാബ് പാലം നിർമിച്ചതെന്ന് പറയുമ്ബോള്‍ മാധവി ലതയുടെ മുഖത്ത് ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരിയാണ്. ചെനാബ് റെയില്‍വേ പാലം നദീതീരത്തിന് കുറുകെ 1,315 മീറ്റർ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന സ്റ്റീല്‍-കോണ്‍ക്രീറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. ഇതില്‍ 530 മീറ്റർ നീളമുള്ള ഒരു അപ്രോച്ച്‌ പാലവും 785 മീറ്റർ നീളമുള്ള ഒരു ഡെക്ക് ആർച്ച്‌ പാലവും (വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഭാഗം) ഉള്‍പ്പെടുന്നു.സ്റ്റീല്‍ ഘടനയ്ക്ക് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ഉള്‍പ്പെടെയുള്ള കഠിനമായ കാലാവസ്ഥയെ നേരിടാൻ കഴിയും. സൂപ്പർ സൈക്ലോണുമായി ബന്ധപ്പെട്ട കാറ്റിന് തുല്യമായ 220 കിലോമീറ്റർ (മണിക്കൂറില്‍) വേഗതയിലുള്ള കാറ്റിനെ നേരിടാനും ഇവയ്ക്ക് സാധിക്കും. "കാലാവസ്ഥ പെട്ടെന്ന് പ്രതികൂലമാകുന്ന ഭൂപ്രകൃതിയാണ് അവിടെ. അതിനാല്‍ ചില ദിവസങ്ങളില്‍ 24 മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തിന് മുമ്ബില്‍ ചെനാബ് പാലം തലയുർത്തി നില്‍ക്കുമ്ബോള്‍ അഭിമാനമുണ്ട്"- മാധവി ലത പറഞ്ഞു. നിലവില്‍ ഐഐഎസ്സിയിലെ എച്ച്‌എജി പ്രൊഫസർ ആണ് മാധവി ലത. 1992ല്‍ ജവഹർലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിസ്റ്റിങ്ഷനോട് ബിടെക് സിവില്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടി. വാരാങ്കല്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് എം ടെക്കില്‍ സ്വർണ മെഡലോടെയാണ് വിജയിച്ചത്. ജിയോടെക്‌നിക്കല്‍ എൻജിനീയറിങ്ങില്‍ ആണ് സ്‌പെഷ്യലൈസ് ചെയ്തിരുന്നത് 2000ത്തില്‍ ജിയോടെക്‌നിക്കല്‍ എൻജിനീയറിങ്ങില്‍ ഐഐടി മദ്രാസില്‍ നിന്ന് ഡോക്റ്ററേറ്റ് നേടി. ഇക്കാലഘട്ടത്തിനിടെ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണഅട്. 2022ല്‍ സ്റ്റീം ഓഫ് ഇന്ത്യയുടെ മികച്ച 75 സ്ത്രീകളുടെ പട്ടികയില്‍ മാധവി ലത ഇടം പിടിച്ചിരുന്നു.

Post image
❤️ 👍 🫂 😗 19
Image
Trending Kerala
5/31/2025, 9:33:48 AM

ഇത് ഒരു സമർപ്പണത്തിന്റെ കഥയാണ് ..... 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹 എല്ലാ ദിവസവും മുടങ്ങാതെ രായിരനെല്ലൂർ മലമുകളിലെത്തി (നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടിയ മല) ദുർഗാദേവിക്ക് നിത്യപൂജ നടത്തുന്ന രായിരനെല്ലൂർ മന രാമൻ ഭട്ടതിരിപ്പാട്... 800 അടി മലമുകളിലേക്ക് നിത്യവും രാവിലെ കയറിയിറങ്ങുന്ന ഈ 72കാരൻ 12 വർഷമായി ഈ ക്ഷേത്രത്തിലെ ശാന്തിയാണ്. നൂറ് കണക്കിന് ചെങ്കൽ പടവുകൾ താണ്ടി ചെങ്കുത്തായ കയറ്റം കീഴടക്കി വേണം മലമുകളിലെ ക്ഷേത്ര ത്തിലെത്താൻ. ഇറക്കവും പ്രയാസമു ള്ളതാണ്. "സന്തോഷത്തോടെയും, സമർപ്പണ ത്തോടെയും, ആത്മാർത്ഥതയോടെയും ഞാനെന്റെ ജോലി ചെയ്യുന്നു - കഴിഞ്ഞ 12 വർഷമായി ഇതു തുടരുന്നു. പ്രാർത്ഥനകളുമായി മല കയറും -കയറ്റം കാര്യമാക്കാറില്ല. ഇറക്കവും. " ഭട്ടതിരിപ്പാട് വിശദീകരിച്ചു... രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം അന്വേഷിച്ച് വിക്രമാദിത്യ സദസ്സിൽ നിന്നിറങ്ങിയ വരരുചി എത്തിപ്പെട്ടത് നിളയുടെ കരയിലുളള നരിപ്പറ്റ മനയിൽ. ആ മനയിൽ വച്ച് തന്നെ പരിചരിച്ച കന്യകയിൽ വരരുചിക്കു തോന്നിയ അനുരാഗം വിവാഹത്തിൽ കലാശിച്ചു. ആ വിവാഹം അലംഘനീയമായ വിധിയായിരുന്നുവെന്ന് വരരുചി മനസിലാക്കി. വരരുചിയും ഭാര്യയും ദേശാടനത്തിനിറങ്ങി. ആ യാത്രയിലാണ് പന്ത്രണ്ടു മക്കൾ പിറക്കുന്നത്. അതിലൊരാളാണ് നാറാണത്തു ഭ്രാന്തൻ. മലയാളികൾക്കൊരിക്കലും മറക്കാനാവില്ല ഈ ഭ്രാന്തനെ. നിളയൊഴുകുന്ന ചെത്തല്ലൂരാണ് യഥാർഥ നാരായണമംഗലത്ത് മനസ്ഥിതി ചെയ്യുന്നത്. നാറാണത്ത് ഈ ഇല്ലത്താണ് വളർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ചെറുപ്പത്തിലേ അസാധാരണ പെരുമാറ്റത്തിന്റെ ഉടമയായിരുന്നതുകൊണ്ട് ,രായിരനെല്ലൂർ മലയിലേക്ക് കല്ലുരുട്ടി നാറാണത്ത് തന്റെ വേറിട്ട സ്വഭാവം ആവർത്തിച്ചു. നാലു കുന്നുകളാൽ ചുറ്റപ്പെട്ടാണ് രായിരനെല്ലൂർ മല കിടക്കുന്നത്. മുത്തശ്ശിയാർക്കുന്ന്, ചളമ്പ്രക്കുന്ന്, പടവെട്ടിക്കുന്ന്, ഭ്രാന്താചലം ഈ നാലു കുന്നുകൾക്കു നടുവിലാണ് രായിരനെല്ലൂർ മല. മലയുടെ അടിവാരത്താണ് പറിച്ചു നട്ട നാരായണമംഗലത്തു മന. നാറാണത്തിന്റെ കല്ലുരുണ്ടുപോയ കുന്നിൽചെരുവുകൾ ഇപ്പോൾ കാടുമൂടി കിടക്കുന്നു. രായിരനെല്ലൂർ ദേവീക്ഷേത്രം അറിവിന്റെ കേദാരമായാണ് അറിയപ്പെടുന്നത്. വിജ്ഞാനം ആരാധനയാകുന്ന അപൂര്‍വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടെ പ്രകൃതിയാണ് അറിവ്. കുട്ടികളാണ് ഇവിടുത്തെ യഥാർഥ ഭക്തർ. കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നത് വിശേഷമായി കരുതുന്നു. എഴുത്തിനിരുത്ത് കഴിഞ്ഞ കുട്ടികൾക്കും പഠനത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിയുമെന്നാണ് വിശ്വാസം. നാറാണത്തിന് ഉണ്ടായിരുന്ന ബൗദ്ധികമായ തടസ്സങ്ങൾ മാറിയതുപോലെ ദേവീപ്രസാദം കൊണ്ട് തടസങ്ങള്‍ മാറുമെന്ന വിശ്വാസത്തിന്റെ പിൻബലത്തിലാണ് തുലാം ഒന്നിന് കുട്ടികളെ മലകയറ്റുന്നത്... 🌹❤🌹❤🌹❤🌹❤🌹❤🌹❤

Post image
❤️ 👍 👏 😂 🙄 10
Image
Trending Kerala
2/22/2025, 5:16:41 PM

ഓർമ്മയുണ്ടോ...??? 1, കസേരയിൽ ഇരുന്നു കാലാട്ടിയാൽ അച്ചനു കടംകേറും. 2, റോസാപൂവും മുല്ലപ്പൂവും അരച്ചാണു നല്ല മണമുളള സെന്റ് ഉണ്ടാക്കുന്നത്. 3, നഖംകൊണ്ടു നെറ്റിയിൽ101 വട്ടം ചൊറിഞ്ഞു മുറിവാക്കിയാൽ ദൈവത്തെ കാണാം. 4, കമൂണിസ്റ്റ്പച്ചയുടെ ഇല പോക്കറ്റിൽ ഇട്ടാൽ അന്നു ടീച്ചറടിച്ചാൽ വേദനിക്കില്ല. 5, മയിൽ പീലി പുസ്തകത്തിൽ ആകാശം കാണാതെ വെച്ചാൽ അതു പെറ്റു പെരുകും 6, രാത്രി തിന്നാതെ ഉറങ്ങിയാൽ ഒരു പ്രാവിൻ്റെ തൂക്കം ഇറച്ചി കുറയും. 7, കത്തി ആരുടെയെങ്കിലും നേരെ ഓങ്ങിയാൽ പിന്നെ അതുകൊണ്ടു തറയിൽ കുത്തണം അലെങ്കിൽ ആരെയെങ്കിലും കുത്തും. 8, മഴയും വെയിലും ഒരുമിച്ചു വന്നാൽ കുറുക്കന്റ്റെ കലൃണം. 9, അരണ കടിച്ചാൽ ഉടനെ മരണം 10, വീടിന്റെ അടുത്ത് വന്നു കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും. 11, രണ്ടു മൈനയെ ഒരുമിച്ചു കണ്ടാൽ അന്നത്തെ ദിവസം മുഴുവൻ സന്തോഷം. 12, ഓന്തു മനുഷ്യനെ നോക്കി ചോര കുടിക്കും. 13, സ്കൂളിൽ വെച്ചു വയറ് വേദന വന്നാൽ ഒരു വെളളാരം കല്ലു എടുത്തു പോക്കറ്റിൽഇട്ടാൽ മതി. എന്തു രസായിരുന്നു ഈ ബഡായികൾ എല്ലാം വിശ്വച്ചിരുന്ന നിഷ്കളങ്കമായ ആ നല്ല ബാല്യകാലം... എല്ലാവരും ഇങ്ങിനെയൊക്കെത്തന്നെയായിരിക്കുമല്ലേ...90

Post image
❤️ 👍 😂 6️⃣ 🐷 😢 🤩 🫠 🫰 44
Image
Trending Kerala
2/24/2025, 2:54:11 PM

മലയാളികൾക്കിടയിൽ ഇയാൾക്ക് മൊത്തത്തിൽ ഒരു ചീത്ത പേരാണ്. എന്നാൽ ഇദ്ദേഹത്തെക്കുറിച്ച് പലർക്കും അറിയാത്ത ചില സത്യങ്ങളുണ്ട് 👇 👉 ബസവതരകം എന്ന ഒരു ഹോസ്പിറ്റൽ ഇദ്ദേഹം നടത്തുന്നുണ്ട്. 👉 ഇതൊരു ചാരിറ്റബിൾ ക്യാൻസർ ഹോസ്പിറ്റൽ ആണ്. 👉 ഇദ്ദേഹത്തിൻറെ അമ്മയുടെ പേരാണ് ബസവതരകം. 👉 ഇദ്ദേഹത്തിൻറെ അമ്മ ക്യാൻസർ വന്നായിരുന്നു മരണപ്പെട്ടത്. 👉 25 വർഷങ്ങൾക്കു മുൻപാണ് 15 ഏക്കറിൽ ചെയ്യുന്ന ഈ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 👉 9 ഓപ്പറേഷൻ തിയേറ്ററുകൾ ആണ് ഈ ഹോസ്പിറ്റലിൽ മാത്രം ഉള്ളത്. 👉 ഒരു ദിവസം 25 സർജറികൾ വരെ ഈ ഹോസ്പിറ്റലിൽ വച്ച് നടത്താൻ സാധിക്കും. 👉 500 പേരെ ഒരേസമയം അഡ്മിറ്റ് ചെയ്യാനുള്ള കപ്പാസിറ്റി ഈ ഹോസ്പിറ്റലിൽ ഉണ്ട്. 👉 പാവപ്പെട്ടവർക്ക് ഇവിടെ ചികിത്സ സൗജന്യമാണ്. 👉 ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാൻസർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഈ ഹോസ്പിറ്റൽ ഉള്ളത്. 😮🙏 Balayya 🧎‍♂️❤️ ©KiranK

Post image
❤️ 🙏 👍 😮 ❣️ 💪 😂 44
Image
Trending Kerala
2/25/2025, 6:28:39 PM

വെഞ്ഞാറമൂട് ജീവൻ നഷ്ടപ്പെട്ട അഞ്ചൽ സെന്റ് ജോൺസ് കോളേജ് രണ്ടാം വർഷ MSc വിദ്യാർത്ഥിനി ഫർസാനയ്ക്ക് ആദരാഞ്ജലികൾ.🙏🏻🙏🏻🌹🌹

Post image
🙏 😢 ❤️ ☪️ 🇵🇰 😂 25
Image
Trending Kerala
2/14/2025, 6:09:00 PM

ഇട്ടപ്പൊട്ടി 1995ലോ മറ്റൊആണു ഇതിന്റെ വരവ് ശെരിക്കും കൗതുകമായിരുന്നു അന്ന്ഇത് വാങ്ങാൻ പൈസ അമ്മയോട് കെഞ്ചിചോദിച്ചതും അത് വാങ്ങി കൂട്ടുകാരുടെ മുന്നിൽ ഇട്ട് പൊട്ടിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം😜 എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ......😊

❤️ 👍 😢 🍚 💥 🔥 😂 🤩 26
Trending Kerala
2/14/2025, 6:08:33 PM

ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരോടുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെ കൂടാതെ മറ്റ് പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാനാകില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്‍റെ പേരില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാതിരിക്കാനാകില്ല എന്നും ജസ്റ്റിസ് ജി.എസ് അഹ്ലുവാലിയയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. പാതിവ്രത്യഭംഗം, അല്ലെങ്കില്‍ ജാരവൃത്തി എന്ന് ഒരു ബന്ധത്തെ വിശേഷിപ്പിക്കണമെങ്കില്‍ അവിടെ ശാരീരിക ബന്ധം കൂടി ഉള്‍പ്പെട്ടിരിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മറ്റൊരു പുരുഷനുമായി ഭാര്യ പ്രണയത്തിലാണ് എന്ന പരാതിയുമായി കുടുംബ കോടതിയിലെത്തിയ യുവാവിന്‍റെ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വൈകാരികമായി അടുപ്പം ജാരവൃത്തിയല്ല, ശാരീരിക ബന്ധത്തിന് തെളിവില്ലാത്ത പക്ഷം ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് പറയാനാകില്ല എന്നും വ്യക്തമാക്കിയാണ് യുവാവിന്‍റെ പരാതി കോടതി തള്ളിയത്. ഭാരതീയ നാഗരിക സംഹിതയുടെ 144(5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125(4) വകുപ്പ് പ്രകാരവും ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന യുവാവ് ജീവനാംശമായി മാസത്തില്‍ എട്ടായിരം രൂപയോളം നല്‍കി വരുന്നുണ്ട്. ഒരു മാസത്തെ തന്‍റെ വരുമാനം എട്ടായിരം രൂപ മാത്രമാണ്, അതില്‍ ഹിന്ദു മാര്യേജ് ആക്ടിലെ 24–ാം വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125–ാം വകുപ്പ് പ്രകാരവും നാലായിരം രൂപ വീതം ഭാര്യയ്ക്ക് നല്‍കുന്നുണ്ട് എന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്. വരുമാനം മുഴുവന്‍ ഇങ്ങനെ തീരുകയാണ് എന്നതായിരുന്നു യുവാവിന്‍റെ പ്രധാന പരാതി. ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്നയാളാണ് യുവാവ്. ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ശമ്പള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സര്‍ട്ടിഫിക്കറ്റില്‍ സ്ഥലും തീയതി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ട്. അവര്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട് എന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിനും തെളിവുകള്‍ ഹാജരാക്കാന്‍ യുവാവിനായില്ല. ഇതോടെയാണ് പരാതി തള്ളിയത്. Credit manorama news

🖕 😮 ❤️ 👍 🤣 8
Link copied to clipboard!