Trending Kerala
May 31, 2025 at 09:40 AM
ഓപ്പറേഷൻ സിന്ദൂറിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ പോരാളി: പത്ത് വയസുകാരൻ ശ്രാവൻ സിങിനെ ആദരിച്ചു സൈന്യം. 🔥
പഞ്ചാബിലെ ഫിറോസ്പൂർ ജില്ലിയിലെ മാംദോത്ത് ഗ്രാമവാസിയാണ് ശ്രാവൻ
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തന്റെ വീടിന് സമീപം സൈനീകരെ വിന്യസിച്ചിരുന്നു.
ഇവർക്ക് എല്ലാ സഹായവും ശ്രാവൺ എത്തിച്ചു നൽകി.
അതിർത്തി പ്രക്ഷുബ്ധമായ സമയത്ത് സൈനികർക്ക് വെള്ളവും ചായയും പാലും ലസ്സിയും ഐസും ഒക്കെ ഈ പത്ത് വയസുകാരൻ എത്തിച്ചു നൽകി.
യുദ്ധ മുഖത്ത് സൈന്യത്തിന് ഒരു രീതിയിൽ ആശ്വാസവും പിന്തുണയും ഈ പത്തു വയസുകാരൻ നൽകി.
സൈന്യത്തിന് നൽകിയ ഈ സഹായത്തിനും പിന്തുണയ്ക്കുമുള്ള നന്ദി സൂചകമായിട്ടാണ് ശ്രാവണിനെ സൈന്യം ആദരിച്ചു. അവന് സൈന്യത്തിന്റെ പ്രത്യേക ഉപഹാരവും സമ്മാനിച്ചു.
ഏഴാം ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ രഞ്ജീത്ത് സിങ് മൻറാലിന്റെ നേതൃത്വത്തിൽ ആണ് ശ്രാവണിനെ ആദരിച്ചത്.
അതേസമയം സൈനികർ എനിക്ക് സമ്മാനം നൽകി, പ്രത്യേക ഭക്ഷണമൊരുക്കി. ഐസ്ക്രീമും നൽകി". തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രാവൻ പറഞ്ഞു.
വലുതാവുമ്പോൾ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്ന് ശ്രാവൺ പറഞ്ഞു.

❤️
👍
🇮🇳
😅
😮
🙏
🥰
47