Revenue Friends
June 15, 2025 at 04:04 AM
2025 മെയ്, ജൂൺ മാസങ്ങളിൽ കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്‌തുക്കളും അതിന്റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്‌തോ ലിങ്കിൽ ക്ലിക്ക് ചെയ്‌തോ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. https://survey123.arcgis.com/share/8ff9ea6d3d434384a139ded539eb6240..

Comments