Revenue Friends
June 15, 2025 at 07:09 AM
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെട്ട ജീവനക്കാരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസപ്പെടുത്തിയതിൽ പ്രതിഷേധിക്കുക
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ്
ജോലിയുടെ ഭാഗമായി വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സ്വതന്ത്രവും നിർഭയവുമായി ജോലി ചെയ്യുന്നതിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയിൽ വടകര എംപി ഷാഫി പറമ്പിലും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂ ട്ടവും പെരുമാറുകയുണ്ടായി. തെരഞ്ഞെടുപ്പ് ജോലിക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്ത് ജോലിയാണ് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നത്
തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
ഇലക്ഷൻ സാമഗ്രികൾ വിതരണം ചെയ്യൽ, തിരഞ്ഞെടുപ്പ് ചെലവ് പരിശോധന, പ്രചരണ രീതികളുടെ പരിശോധന, ബൂത്ത് സജ്ജീകരിക്കൽ, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ഡിസ്ട്രിബ്യൂഷൻ, കളക്ഷൻ തുടങ്ങി ഇലക്ഷനുമായി ബന്ധപ്പെട്ട വിവിധ ജോലികളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കനുസൃതമായി ചെയ്യേണ്ട ഇത്തരം ജോലികൾക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ മറുപടി പറയേണ്ടി വരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തുന്നതിന് തുല്യമാണ്.
കെ. രാധാകൃഷ്ണൻ MP യുടേയും കായിക മന്ത്രി വി അബ്ദുറഹിമാൻ അടക്കമുള്ള നേതാക്കളുടെ വാഹനങ്ങൾ ഉദ്യോഗസ്ഥർ ഇതേരീതിയിൽ പരിശോധിച്ചതാണ്. അവർ പരിശോധനയോട് പൂർണമായും സഹകരിക്കുകയും ചെയ്തു. എന്നാൽ ഷാഫി പറമ്പിൽMPയും രാഹുൽ മാങ്കൂട്ടത്തിൽ MLA യും വാഹന പരിശോധന നടത്തിയതിൻ്റെ പേരിൽ ചുമതലയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്യുന്നത് തികച്ചും ജനാധിപത്യവിരുദ്ധ നടപടിയാണ്. ഇതിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും നീതിപൂർവമായ ജോലിക്ക് തടസം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയും സ്വതന്ത്രവും നിർഭയവുമായി ജോലി ചെയ്യുവാൻ സൗകര്യം ഉണ്ടാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.