
CNewsLive Malayalam
May 22, 2025 at 04:09 AM
*നാല് വർഷത്തെ പ്രയാണം: നന്ദിപൂർവ്വം ഓർക്കുന്നു*
പിന്നിട്ട നാല് വർഷങ്ങൾ, നന്ദിയോടെയും സ്നേഹത്തോടെയും എല്ലാവരെയും ഓർക്കുന്നു. സത്യത്തിന് സാക്ഷ്യമേകാൻ ആരംഭിച്ച സീന്യൂസ് ലൈവിന് എല്ലാ പിന്തുണയും നൽകിയ നിങ്ങൾ ഓരോരുത്തരുമാണ് ഈ മാധ്യമത്തിന്റെ യഥാർത്ഥ ശക്തി. പ്രതിദിനം നാല് ലക്ഷം വായനക്കാർ എന്നത് ചെറിയ കാര്യമല്ല. പരസ്യങ്ങളോ വലിയ കോലാഹലങ്ങളോ ഇല്ലാതെ, തങ്ങളുടെ ചട്ടക്കൂടിൽ നിന്ന് നിശബ്ദമായി പ്രവർത്തിച്ച് ലോകമെമ്പാടും പടർന്നു കിടക്കുന്ന സീന്യൂസ് ലൈവിലെ എല്ലാ പ്രിയപ്പെട്ട അണിയറ പ്രവർത്തകർക്കും പ്രത്യേക നന്ദി.
സീന്യൂസ് ലൈവിനെ സ്വന്തമായി സ്നേഹിച്ച് പ്രോത്സാഹിപ്പിച്ച അഭിവന്ദ്യ പിതാക്കന്മാർക്കും, ബഹുമാനപ്പെട്ട അച്ചന്മാർക്കും, സിസ്റ്റേഴ്സിനും ആത്മാർത്ഥമായി നന്ദി പറയുന്നു. തിരുത്തലുകളും പ്രോത്സാഹനവും നൽകി സഹായിച്ച പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾക്കും, സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും എന്റെ പ്രത്യേക നന്ദി.
ജോ കാവാലം (ചീഫ് എഡിറ്റർ)
കൂടുതൽ വിവരങ്ങൾക്കായി:
https://cnewslive.com/
https://cnewsliveenglish.com/
❤️
👍
👏
3