KERALA POLICE

61.0K subscribers

Verified Channel
KERALA POLICE
May 24, 2025 at 12:42 PM
കേറി വാ മക്കളേ...🥰 പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം. എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങി പോയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പദ്ധതിയിലൂടെ തുടര്‍ പഠനത്തിനുള്ള രെജിസ്ട്രേഷൻ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9497900200 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യണം. പദ്ധതി പ്രകാരം തുടർപഠനത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലായ് 31 ആണ്. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 23 വയസ്സിനു താഴെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. വിദ്യാർഥികൾക്ക് അതത് ജില്ലയിൽ വച്ച് പരിശീലനം നൽകും. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും, മെൻററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ഠിതകോഴ്സുകൾ സ്വായത്തമാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കും.
Image from KERALA POLICE: കേറി വാ മക്കളേ...🥰  പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് കേരള പോലീസിൻറെ ഹോപ...
👍 ❤️ 🙏 😂 😢 150

Comments