RJ IYER HARICHANDHANAMADOM
June 15, 2025 at 02:28 AM
*🙏🏻🪔നിത്യ പ്രാർത്ഥന🪔🙏*
🙏🌹🌸🌷🌺🌹🙏
*ഗുരുത്വമോടെ ശ്രീ മുകുന്ദ*
*പാദമെപ്പൊഴും ഹൃദി*
*സ്മരിക്കുവാൻ ഗുരുകൃപാ*
*കടാക്ഷമേകണേ ഗുരോ*
*ശ്രീഗണേശ വിഘ്നമൊക്കെ* *തുമ്പിയാൽ പൊടിക്കണേ*
*അമ്പിനോടെയിമ്പമൊക്കെയും തരേണമേ വിഭോ* .
*അക്ഷരപ്രകാശമെൻ മനസ്സിൽ മിന്നി* *നിൽക്കുവാൻ അക്ഷരപ്രഭാമയി തുണച്ചിടേണമെപ്പൊഴും* .
*ചിന്തയൂറിടുന്നതൊക്കെ നന്മയാർന്നതാവണേ*
*നിരന്തരം ജപിക്കുവാൻ മനസ്സിനൂർജ്ജമേകണേ.*
*കുടുംബമിമ്പമാർന്നു ലാലസിച്ചിടാൻ*
*തുണക്കണേ പിതൃക്കളേനമിച്ചിടാൻ മനസ്സുനൽകണേ ഹരേ.*
*നാഗശാപ ദോഷമേറ്റിടാതെയെൻ* *കിടാങ്ങളെ മണ്ണിനെയറിഞ്ഞു വാഴുവാൻ മനസ്സൊരുക്കണേ.*
*വിളിപ്പുറത്തുവന്നനുഗ്രഹത്തെ നൽകുമംബികേ*
*വിളക്കണഞ്ഞിടാതെയുള്ളിലെന്നുമേ വിളങ്ങണേ*.
*മായവന്നു കാട്ടിടുന്ന നാട്യ, നാടകങ്ങളിൽ*
*മനംതിരിഞ്ഞിടാതെയെൻ*
*മനസ്സിലുണ്ണികൃഷ്ണ നീയെത്തണേ.*
🙏🌹🌸🌷🌺🌹🙏
🙏
🌹
🎂
👍
21