
Catholic News🕊️🕊️🕊️🇻🇦
May 28, 2025 at 04:28 AM
*"മനുഷ്യഹൃദയത്തെ അറിയുന്ന കർത്താവ് നമ്മുടെ അനിശ്ചിതത്വത്തിൽ നമ്മെ കൈവിടുന്നില്ല"*
ഇക്കാലത്ത്, ഒരുപാട് യുവജനങ്ങൾ ഭാവിയിലേക്ക് നോക്കുന്നത് ഭീതിയോടെയാണ്. തൊഴിൽസാധ്യതയെക്കുറിച്ച് അവർ മിക്കപ്പോഴും അരക്ഷിതബോധത്തിലാണ്. അതുപോലെതന്നെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള കഠിനമായ പ്രതിസന്ധിയും, മൂല്യങ്ങളുടെ അർഥത്തെക്കുറിച്ചുള്ള പ്രതിസന്ധിയും നിലനിൽക്കുന്നു. ഡിജിറ്റൽ ലോകത്തിൻ്റെ സന്ദേശങ്ങൾ ഇവയെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ദരിദ്രരോടും ദുർബലരോടുമുള്ള അന്യായമായ പെരുമാറ്റം, ആത്മസംതൃപ്തി തേടുന്നതും സ്വാർത്ഥ കേന്ദ്രീകൃതവുമായ ഒരു സമൂഹത്തിന്റെ നിസ്സംഗത, യുദ്ധത്തിന്റെ ക്രൂരത എന്നിവയെല്ലാം യുവജനങ്ങൾ അവരുടെ ഹൃദയത്തിൽ ലാളിക്കുന്ന ജീവിതനിറവിന്റെ പ്രത്യാശയെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ, മനുഷ്യഹൃദയത്തെ അറിയുന്ന കർത്താവ് നമ്മുടെ അനിശ്ചിതത്വത്തിൽ നമ്മെ കൈവിടുന്നില്ല.
*L'OSSERVATORE ROMANO*
പ്രതിമാസ മലയാളം പതിപ്പ്,
vol. 1 issue No. 04
Page no. P.36-37.
