
Catholic News🕊️🕊️🕊️🇻🇦
May 29, 2025 at 04:42 AM
*"ഓരോ ദൈവവിളിയും പ്രത്യാശയുടെയും ഉപവിയുടെയും സ്നേഹത്തിന്റെയും ശുശ്രൂഷയാകാനുള്ള ഉൾപ്രേരണയാണ്, അല്ലാതെ അത് സ്വയം ഉയർത്തിക്കാട്ടാനുള്ള ഒരു മാർഗ്ഗമല്ല"*
യേശുവിൻ്റെ വാക്കുകൾ നാം ശ്രവിക്കുമ്പോഴെല്ലാം നമ്മുടെ ഹൃദയം ഉള്ളിൽ ജ്വലിക്കാറുണ്ട് (cf. ലൂക്കാ 24:32), നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിക്കണമെന്ന അഭിലാഷം അനുഭവിക്കാറുമുണ്ട്. സ്വാഭാവികമായും, അവിടുന്ന് നമ്മെ ആദ്യം സ്നേഹിച്ച, സ്നേഹം കണ്ടെത്താനാകുന്ന ഏറ്റവും നല്ല ജീവിതപാത നാം അന്വേഷിക്കേണ്ടതുണ്ട്. ഒരിക്കൽ ഹൃദയത്തിൻ്റെ ആഴങ്ങളിൽ ഉണർന്നുവന്ന എല്ലാ ദൈവവിളിയും പ്രത്യാശയുടേയും ഉപവിയുടേയും പ്രകാശനമായും സ്നേഹത്തിനും ശുശ്രൂഷയ്ക്കുമുള്ള ഉൾപ്രേരണയായും മാറുന്നു. അല്ലാതെ അത് സ്വയം ഉയർത്തിക്കാട്ടാനുള്ള ഒരു മാർഗ്ഗമല്ല. ഓരോ മനുഷ്യന്റേയും സന്തോഷത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ ദൈവവിളിയും പ്രത്യാശയും ഒത്തുചേർന്നുപോകുന്നു. എല്ലാവരേയും, മറ്റുള്ളവർക്ക് ജീവൻ നൽകാൻ വേണ്ടി ദൈവം പേരുചൊല്ലി വിളിച്ചിരിക്കുകയാണ്.
*L'OSSERVATORE ROMANO*
പ്രതിമാസ മലയാളം പതിപ്പ്,
vol. 1 issue No. 04
Page no. P.37.

❤
❤️
4