വായിക്കുന്നോർക്കായി💛🫂
May 22, 2025 at 11:02 AM
*സുബൈറേ* *നാളെയാണ് മെയ്‌ 24* *മറക്കരുത് ട്ടൊ.* രാവിലെ ഏകദേശം ഒരു പത്ത് പത്തര ആകുമ്പോഴേക്കും ഞാന് എയർപോർട്ടിൽ എത്തും. പറഞ്ഞ പോലെ കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്യണം കൊണ്ടുപോകാനും വരണം കേട്ടോ. കുറച്ചായില്ലേ നാടും വീടും കുടുംബവും എല്ലാം വിട്ട് പറന്നിട്ട്. അവധി കിട്ടാൻ വേണ്ടിയുള്ള പെടാപാട് തുടങ്ങിയിട്ട് ഇന്നേക്ക് വർഷം അഞ്ചു കഴിഞ്ഞു. സുബൈറേ.., എന്റെ സന്തോഷം എങ്ങനെയാണ് നീ അളക്കുക എന്നെനിക്കറിയില്ല. എന്തുവന്നാലും ഞാൻ പ്രവാസിയല്ലേ... അതല്ലേ എന്റെ വിളി പേരും. പ്രയാസം നാട് കടത്തുവാൻ തുനിഞ്ഞവന് നാട്ടുകാർ വിളിച്ച പേരാണോ പ്രവാസി.? അതൊന്നും എനിക്ക് അറിയില്ല എന്നാലും എന്റെ സന്തോഷം അളക്കാൻ ഒരു പ്രവാസി തന്നെ ആകണം എന്നതാണ് എന്റെ വിധിയുടെ നേർ തണുപ്പിൽ ഞാൻ അറിഞ്ഞത്. എന്റെ കുട്ടീനെ എപ്പോളാ ഒന്ന് കാണാ എന്നും പറഞ്ഞു വിളിക്കുന്ന ഉമ്മ എന്നെ കണ്ടു ഞെട്ടണം കൂടെ ഒരു മുത്തവും കൂടി കിട്ടണം. വീഡിയോ കോളിൽ മാത്രം പരിചയമുള്ള കുഞ്ഞുട്ടിയുടെ സന്തോഷം ഓർക്കാനേ പറ്റുന്നില്ലടാ. എന്റെ ഓൾ സുഹ്‌റയ്ക്ക് ഏറ്റവും മുന്തിയ ടൈപ്പ് മൊബൈൽ വാങ്ങിച്ചിട്ടുണ്ട്. രണ്ടു മാസം ലീവ് കഴിഞ്ഞു മടങ്ങുമ്പോൾ നല്ല തിളക്കത്തോടെ ന്റെ ഓൾടെയും, കുഞ്ഞുട്ടിന്റെയും, ഉമ്മച്ചിന്റെയും മുഖം അതില് കാണാല്ലോ.. ഉമ്മാക്ക് ഐറ്റം വേറെ തന്നെ സ്പെഷ്യൽ ഉണ്ട്. ഉപ്പാക്ക് ഏറ്റവും ഇഷ്ടമുള്ള അത്തറ് തന്നെ വാങ്ങിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മീസാൻ കല്ലിന്മേൽ അത്‌ വിതറാലോ. ആ ഗന്ധം സ്വർഗത്തിലെ കാറ്റായാലോ. ആകെയുള്ള അവധി രണ്ട് മാസമാ, ആ രണ്ട് മാസം എങ്കിലും വീടും കുടുംബവുമായി ചിരിച്ചും കളിച്ചും സന്തോഷം പങ്കുവെക്കണം. പിന്നെ മറക്കല്ലേ ട്ടൊ... നാളെ സൂര്യൻ ഉദിക്കും മുമ്പ് എത്തണം. സൈഫു' അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് വിമാനം ഇറങ്ങിയത്. വീട്ടുകാർക്കും കൂട്ടുക്കാർക്കും സർപ്രൈസ് കൊടുക്കണം എന്നും പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അയച്ച ഓന്റെ അവസാനത്തെ ആ വോയ്‌സിന് ഇന്നും മിടിപ്പുണ്ട്. പ്രവാസിയുടെ പ്രാരാബ്ദങ്ങൾ എന്ന് തീരും..! ~മൻസിൽ
Image from വായിക്കുന്നോർക്കായി💛🫂: *സുബൈറേ* *നാളെയാണ് മെയ്‌ 24* *മറക്കരുത് ട്ടൊ.*  രാവിലെ ഏകദേശം ഒരു പത്ത...
😢 ❤️ 💔 🥺 🤔 🥹 👍 💗 😭 46

Comments