വായിക്കുന്നോർക്കായി💛🫂
May 28, 2025 at 05:11 AM
സംസ്ഥാനത്ത് നിലവിലെ കാലാവസ്ഥ വളരെ മോശമാകുന്ന സാഹചര്യമാണ്.
ശക്തമായ മഴയും കാറ്റും വരുത്തുന്ന പ്രതിസന്ധി നമ്മുടെ ഊഹങ്ങൾക്കപ്പുറമാണ് അതുകൊണ്ട് ഏറെ കരുതലോടെയാണ് നമ്മൾ നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെടേണ്ടത്.
യാത്രക്കാർ വാഹനങ്ങളുടെ ഓട്ടം പതുക്കെ ആക്കുക കഴിയുന്നതും യാത്രക്ക് തടസ്സമാകും വിതം മഴയും കാറ്റും ശക്തമായാൽ വാഹനം നിർത്തി സുരക്ഷാ മേഖലയിലേക്ക് നമ്മൾ മാറേണ്ടതുണ്ട്.
യാത്രകൾ ആസ്വാദനമാണ് എന്നാൽ ജീവൻ മറന്നുള്ള യാത്രകൾക്ക് ആരും തയ്യാറാവരുത് കഴിയുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര മാറ്റിവെക്കലാണ് ഉചിതം.
പുഴയോരത്തും കടൽ വക്കിലും കഴിയുന്നവർ മുൻകരുതലോടെ തീരുമാനങ്ങൾ എടുക്കണം.
ഒലിച്ചു വരുന്ന വെള്ള പാച്ചിലിൽ നിന്ന് രക്ഷപ്പെടുന്നതാകണം തീരുമാനം.
നിലവിലെ സാഹചര്യത്തിൽ പ്രയാസപ്പെടുന്നവർക്ക് സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം പ്രതേകം ഉണ്ടാവണം.
സ്കൂളുകൾ തുറക്കാൻ സമയം അടുത്തു കൊണ്ടിരിക്കുന്ന അവസ്ഥയിൽ കുട്ടികൾക്ക് കരുതിയിരിക്കേണ്ടതായ ഉപദേശനിറദേശങ്ങളും സാമഗ്രികവസ്തുക്കളും രക്ഷിതാക്കൾ കുട്ടികൾക്ക് നൽകണം.
മഴയാണ് പനി ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നിർബന്ധമാണ്. സ്കൂളുകൾ തുറന്നാൽ ഒരുപക്ഷെ പഠനത്തിന് വരെ അത് തടസ്സം നിന്നേക്കാം.
നമ്മൾ കരുതിയിരിക്കുക നമ്മുടെ കുട്ടികളെ നാം കരുതിവെക്കുക മഴയാണ്.
വികൃതയല്ല വേണ്ടത് ജാഗ്രതയാണ്.
~മൻസിൽ

👍
🍃
😂
🤲
12