
ScholaRise
May 29, 2025 at 12:58 AM
*വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ✅*
https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D
ഇൻഫോസിസ് സഹസ്ഥാപകയും മുൻ സിഇഒയുമായ എസ് ഡി ഷിബുലാലും കുമാരി ഷിബുലാലും ചേർന്ന് സ്ഥാപിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന ഒരു പാൻ-ഇന്ത്യ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പാണ് വിദ്യാധൻ. 1999 ൽ ആരംഭിച്ചതിനുശേഷം വിദ്യാധൻ 50000 ൽ അധികം സ്കോളർഷിപ്പുകൾ വിതരണം ചെയ്‌തിട്ടുണ്ട്.പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സുവർണ്ണാവസരം ആണിത്.
*യോഗ്യത*
* കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
* അതത് അധ്യയന വർഷം പത്താം ക്ലാസ് / എസ്എസ്എൽസി പരീക്ഷ പാസായ വിദ്യാർത്ഥികൾ ആയിരിക്കണം.
* എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ 'എ+' അല്ലെങ്കിൽ സിബിഎസ്ഇ പരീക്ഷയിൽ മുഴുവൻ 'എ1' നേടിയവർ ആയിരിക്കണം.
* വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി അല്ലെങ്കിൽ സിബിഎസ്ഇ പരീക്ഷകളിൽ മുഴുവൻ 'എ' ഉണ്ടായിരിക്കണം.
*സ്കോളർഷിപ്പ് തുക*
* തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് +1,+2 പഠനത്തിന് പ്രതിവർഷം 10,000 രൂപ ലഭിക്കും.
* പഠനത്തിൽ മികച്ച പ്രകടനം തുടർന്നും കാഴ്ചവയ്ക്കുന്നവർക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ബിരുദ കോഴ്സ് പഠിക്കുന്നതിന് പ്രതിവർഷം 25,000 രൂപ മുതൽ 75,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.
*അപേക്ഷിക്കേണ്ടത് എങ്ങനെ?*
* വിദ്യാധൻ സ്കോളർഷിപ്പിനായുള്ള വെബ്സൈറ്റ് (https://www.vidyadhan.org) മുഖേനെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
* പരമാവധി അപേക്ഷകളുടെ എണ്ണം 10,000 ആണ്. ഈ എണ്ണം എത്തിക്കഴിഞ്ഞാൽ, അവസാന തീയതി (22/06/2025) എത്തിയിട്ടില്ലെങ്കിലും, അതിനു ശേഷം വിദ്യാധൻ സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയില്ല.
* ഓൺലൈൻ പരീക്ഷാ തീയതി, അഭിമുഖ തീയതികൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത ഇമെയിൽ പതിവായി പരിശോധിക്കുകയോ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.
* ആവശ്യമായ രേഖകൾ നിങ്ങൾ അപ്ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടും.
*ആവശ്യമായ രേഖകൾ ഏതെല്ലാം?*
* പാസ്പോർട്ട് സൈസ് ഫോട്ടോ
* പത്താം ക്ലാസ് അല്ലെങ്കിൽ എസ്എസ്എൽസി മാർക്ക് ഷീറ്റിന്റെ പകർപ്പ്
* വരുമാന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്
* വൈകല്യമുണ്ടെങ്കിൽ, 'വൈകല്യ സർട്ടിഫിക്കറ്റ്' കൂടി അപ്ലോഡ് ചെയ്യുക.
Join *ScholaRise* for latest scholarship updates
https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D
🙏
3