ScholaRise WhatsApp Channel

ScholaRise

9.8K subscribers

About ScholaRise

_Kerala's Largest Scholarship Community_ കേരളത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന വിവിധ ഗവണ്മെന്റ്, ഗവണ്മെന്റ് ഇതര സ്കോളർഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ളതാണീ ചാനൽ. ഇതിൽ വരുന്ന അപ്ഡേറ്റ് കളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാവുന്നതാണ്. t.me/Gatewaytoscholarships

Similar Channels

Swipe to see more

Posts

ScholaRise
ScholaRise
5/24/2025, 5:49:57 AM

https://www.instagram.com/reel/DKBlfRCSFF9/?igsh=cnd5ZXFoeXE0ZzY= *SSLC Full A+/CBSE / ICSE മുഴുവൻ A1 നേടിയവർക്ക് 10,000 രൂപ മുതൽ 75,000 രൂപ വരെ പ്രതിവർഷം ലഭിക്കുന്ന സ്കോളർഷിപ്പ് 🤩.*

ScholaRise
ScholaRise
5/24/2025, 5:51:02 AM

https://www.instagram.com/reel/DJ6l3rVSeTY/?igsh=MWFrYzlpcnNyOHQwcQ== *SSLC Full A+ നേടിയവർക്ക് 1.25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്.🤩*

❤️ 👍 2
ScholaRise
ScholaRise
5/29/2025, 4:26:06 PM

ഡോ അബ്ദുൽ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാന മന്ത്രി സ്കോളർഷിപ്പ് എന്ന വ്യാജ സ്കോളർഷിപ്പ് മെസ്സേജ് പരക്കെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റും കാണപ്പെടുന്നു. കഴിഞ്ഞ 2-3 വർഷം ആയി പ്രചരിക്കപ്പെടുന്ന ഫേക്ക് വാർത്ത ആണിത്. *ആരും തന്നെ പ്രസ്തുത മെസ്സേജ് പ്രചരിപ്പിക്കാതിരിക്കുക.*

Post image
👍 4
Image
ScholaRise
ScholaRise
5/27/2025, 4:55:38 PM

🎓 Great News for UG/PG Students! 📢 Mirae Asset Foundation Scholarship Program is LIVE 📘 For students pursuing Undergraduate & Postgraduate courses 💡 A golden opportunity to ease your education expenses! 🔗 Apply now - https://www.buddy4study.com/page/mirae-asset-foundation-scholarship-program

Post image
Image
ScholaRise
ScholaRise
5/29/2025, 12:58:20 AM

*വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ✅* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D ഇൻഫോസിസ് സഹസ്ഥാപകയും മുൻ സിഇഒയുമായ എസ് ഡി ഷിബുലാലും കുമാരി ഷിബുലാലും ചേർന്ന് സ്ഥാപിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന ഒരു പാൻ-ഇന്ത്യ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പാണ് വിദ്യാധൻ. 1999 ൽ ആരംഭിച്ചതിനുശേഷം വിദ്യാധൻ 50000 ൽ അധികം സ്കോളർഷിപ്പുകൾ വിതരണം ചെയ്‌തിട്ടുണ്ട്.പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സുവർണ്ണാവസരം ആണിത്. *യോഗ്യത* * കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. * അതത് അധ്യയന വർഷം പത്താം ക്ലാസ് / എസ്എസ്എൽസി പരീക്ഷ പാസായ വിദ്യാർത്ഥികൾ ആയിരിക്കണം. * എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ 'എ+' അല്ലെങ്കിൽ സിബിഎസ്ഇ പരീക്ഷയിൽ മുഴുവൻ 'എ1' നേടിയവർ ആയിരിക്കണം. * വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി അല്ലെങ്കിൽ സിബിഎസ്ഇ പരീക്ഷകളിൽ മുഴുവൻ 'എ' ഉണ്ടായിരിക്കണം. *സ്കോളർഷിപ്പ് തുക* * തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് +1,+2 പഠനത്തിന് പ്രതിവർഷം 10,000 രൂപ ലഭിക്കും. * പഠനത്തിൽ മികച്ച പ്രകടനം തുടർന്നും കാഴ്ചവയ്ക്കുന്നവർക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ബിരുദ കോഴ്സ് പഠിക്കുന്നതിന് പ്രതിവർഷം 25,000 രൂപ മുതൽ 75,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. *അപേക്ഷിക്കേണ്ടത് എങ്ങനെ?* * വിദ്യാധൻ സ്കോളർഷിപ്പിനായുള്ള വെബ്സൈറ്റ് (https://www.vidyadhan.org) മുഖേനെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. * പരമാവധി അപേക്ഷകളുടെ എണ്ണം 10,000 ആണ്. ഈ എണ്ണം എത്തിക്കഴിഞ്ഞാൽ, അവസാന തീയതി (22/06/2025) എത്തിയിട്ടില്ലെങ്കിലും, അതിനു ശേഷം വിദ്യാധൻ സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയില്ല. * ഓൺലൈൻ പരീക്ഷാ തീയതി, അഭിമുഖ തീയതികൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത ഇമെയിൽ പതിവായി പരിശോധിക്കുകയോ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം. * ആവശ്യമായ രേഖകൾ നിങ്ങൾ അ‌പ്ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടും. *ആവശ്യമായ രേഖകൾ ഏതെല്ലാം?* * പാസ്പോർട്ട് സൈസ് ഫോട്ടോ * പത്താം ക്ലാസ് അല്ലെങ്കിൽ എസ്എസ്എൽസി മാർക്ക് ഷീറ്റിന്റെ പകർപ്പ് * വരുമാന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് * വൈകല്യമുണ്ടെങ്കിൽ, 'വൈകല്യ സർട്ടിഫിക്കറ്റ്' കൂടി അ‌പ്ലോഡ് ചെയ്യുക. Join *ScholaRise* for latest scholarship updates https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D

🙏 3
ScholaRise
ScholaRise
5/28/2025, 7:22:08 PM

*ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് 2024-25 (KSHEC) പ്രൊവിഷണൽ സെലെക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു*✅ https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D * 2024-25 അധ്യയന വർഷം ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർത്ഥികളിൽ നിന്ന് സ്കോളർഷിപ്പിന് തിരഞ്ഞെടുത്തവരുടെ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. *Selection list 👇🏽* https://t.me/Gatewaytoscholarships/9556 * പ്രസ്തുത വിദ്യാർത്ഥികളുടെ രേഖകളുടെ ഹാർഡ്കോപ്പി പരിശോധിച്ചു തെറ്റുകൾ ഒന്നും ഇല്ലെന്ന് ബോധ്യപ്പെടുന്ന പക്ഷം സ്കോളർഷിപ്പ് അനുവദിക്കുന്നതാണ് * തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ നിങ്ങൾ കോളേജിൽ സമർപ്പിച്ച രേഖകൾ കോളേജിൽ നിന്ന് KSHEC യുടെ office ലേക്ക് അയക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. * കോളേജ് വൈസ് ലിസ്റ്റ് താഴെ കാണുന്ന ലിങ്കിൽ കയറി പരിശോധിക്കാവുന്നതാണ് https://scholarship.kshec.kerala.gov.in/trackdetails Join *ScholaRise* for latest scholarship updates https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D *Whatsapp Group :* https://chat.whatsapp.com/L2UniFS7ho3EGhA5gsbXiQ

ScholaRise
ScholaRise
5/30/2025, 2:53:19 PM

*കാലം തെറ്റിയുള്ള സ്കോളർഷിപ്പ് അപേക്ഷകൾ, സ്കോളർഷിപ്പുകളുടെ തിരിച്ചടവ്, ഇരട്ട സ്കോളർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr R. ബിന്ദു വിനു ഇമെയിൽ മുഖേനെ ScholaRise നിവേദനം സമർപ്പിച്ചു.*

Post image
👍 ❤️ 25
Image
ScholaRise
ScholaRise
5/30/2025, 2:53:55 AM

https://www.buddy4study.com/article/mirae-asset-foundation-scholarship-program

ScholaRise
ScholaRise
5/29/2025, 5:22:31 AM

*Exciting News🤩🤩* *ഡോ. രവി പിളള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് പദ്ധതി - ധാരണാപത്രം ഒപ്പ് വെച്ചു.* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിളള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഹയർസെക്കൻഡറി തലത്തിൽ 1,100 വിദ്യാർഥികൾക്ക് *അൻപതിനായിരം രൂപയുടേയും*, ഡിഗ്രി (*ഒരു ലക്ഷം രൂപ വീതം*), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ (*ഒന്നേകാൽ ലക്ഷം രൂപ വിതം*) 200 വിദ്യാർഥികൾക്കും ഉൾപ്പെടെ 1,500 പേർക്കാണ് ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കുക. *സ്കോളർഷിപ്പിന് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിക്കുമ്പോൾ ScholaRise ഗ്രൂപ്പുകളിൽ അറിയിക്കുന്നതാണ്.✅* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D ഓരോ വിഭാഗത്തിലും 20% സ്‌കോളർഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കൾക്കും 5% ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കും നീക്കിവച്ചിട്ടുണ്ട്. *മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവർക്കുമാകും സ്‌കോളർഷിപ്പിന് അർഹത.* സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴിയാണ് രവി പിളള ഫൗണ്ടേഷൻ രവി പിളള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കോളർഷിപ്പിനായുളള അപേക്ഷ സ്വീകരിക്കുന്നത് ഇൻഫർമേഷൻ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കുന്ന സ്‌കോളർഷിപ്പ് പോർട്ടൽ വഴി 2025 ജൂലൈയിൽ ആരംഭിക്കും. 2025 സെപ്റ്റംബറിൽ സ്‌കോളർഷിപ്പ് തുക കൈമാറും. Join *ScholaRise*, for latest scholarship updates https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D

👍 😢 ❤️ 5
ScholaRise
ScholaRise
5/25/2025, 6:00:33 AM

*1000 followers on instagram✅* https://www.instagram.com/scholarise.in

Post image
❤️ 😂 2
Image
Link copied to clipboard!