ScholaRise
ScholaRise
June 20, 2025 at 02:56 PM
*ഡിഗ്രി (FYUG) വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ* സ്കോളർഷിപ്പുകളെ കുറിച്ചു കൃത്യമായ അപ്ഡേറ്റുകൾ ആദ്യം അറിയണോ? Follow *ScholaRise* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D കേരളത്തിലെ വിവിധ ആർട്സ് & സയൻസ് കോളേജുകളിലെ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഡിഗ്രി അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രധാന സ്കോളർഷിപ്പുകളുടെ ലിസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് https://scholarise.in സന്ദർശിക്കുക. Join *ScholaRise* for latest scholarship updates *Group 25 :* https://chat.whatsapp.com/BSnqhJCkhvSC7A7dWqu3xx *Group 30 :* https://chat.whatsapp.com/C8DkiojITim2n4pmjTJ6vZ 1. ഇൻസ്പയർ SHE : സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രതി വർഷം 60,000 രൂപ സ്കോളർഷിപ്പും, 20,000 രൂപ മെന്റർഷിപ്പ് ഗ്രാന്റ് ഉൾപ്പെടെ 4 ലക്ഷം രൂപ. വരുമാന പരിധിയില്ല. 2. ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്: കേരളത്തിൽ ഡിഗ്രി / പിജി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആദ്യ വർഷം 12000,രണ്ടാം വർഷം 18000, മൂന്നാം വർഷം 24000, നാലാം വർഷം / പിജി ഒന്നാം വർഷം 40000,പിജി രണ്ടാം വർഷം 60000 എന്നിങ്ങനെ 1,54,000 രൂപ ലഭിക്കുന്നു. വരുമാന പരിധിയില്ല. 3. പ്രതിഭ സ്കോളർഷിപ്പ് : സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിന്റെ അതെ നിരക്കിൽ ലഭിക്കുന്ന സ്കോളർഷിപ്പ്. വരുമാന പരിധിയില്ല. 4. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് : 4.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് 3 വർഷം 12,000 രൂപ വീതവും 20,000 PG പഠനത്തിനും ഉൾപ്പെടെ 76,000 രൂപ സ്കോളർഷിപ്പ്. 5. ഇ ഗ്രാന്റ്സ് (പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ) : എല്ലാ SC, ST, OEC വിദ്യാർത്ഥികൾക്കും 6 ലക്ഷം രൂപ വാർഷിക വരുമാനമുള്ള OBC H വിദ്യാർത്ഥികൾക്കും 1 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള OBC, General വിഭാഗം വിദ്യാർത്ഥികൾക്കും ലഭിക്കുന്ന സ്കോളർഷിപ്പ്. 6. CH മുഹമ്മദ് കോയ സ്കോളർഷിപ്പ് : ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പെൺ കുട്ടികൾക്ക് ഡിഗ്രി പഠനത്തിന് ഡേ സ്കോളർസിന് 5,000 രൂപയും ഹോസ്റ്റലർസിന് 13,000 രൂപയും ഓരോ വർഷവും ലഭിക്കുന്നു. 7. സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് : +2 ഇൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 10,000 രൂപ സ്കോളർഷിപ്പ്. 8. സ്നേഹപൂർവ്വം സ്കോളർഷിപ്പ് : അനാഥരായ വിദ്യാർത്ഥികൾക്കുള്ള 10,000 രൂപയുടെ സ്കോളർഷിപ്പ്. 9. വിദ്യാസമുന്നതി സ്കോളർഷിപ്പ് : മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ട നാല് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 6,000 രൂപയുടെ സ്കോളർഷിപ്പ്. 10. പോസ്റ്റ്‌ മട്രിക് ഫോർ ഡിസബിൾഡ് : ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ്. പ്രതി വർഷം 15,000 രൂപയിൽ അധികം സ്കോളർഷിപ്പ് ലഭിക്കും. 11. ഭിന്ന ശേഷി സൗഹൃദ സ്കോളർഷിപ്പ് : ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീ ഉൾപ്പെടെ ലഭിക്കുന്ന സ്കോളർഷിപ്പ്. 12. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് : +2 ഇൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 10,000 രൂപയുടെ അവാർഡ്. 13. സ്പെഷ്യൽ ഇൻസെന്റീവ് SC : +2 ഇൽ ഉന്നത വിജയം നേടിയ പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 2500-5000 രൂപയുടെ അവാർഡ്. 14. ഫിഷറീസ് ഇ ഗ്രാന്റ്സ് : മത്സ്യബന്ധന തൊഴിലാളികളുടെ മക്കൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ്. 15. AICTE Saraswati Scholarship : BBA, BCA, BMS കോഴ്സുകളിലെ പെൺകുട്ടികൾക്ക്. *Follow ScholaRise, for latest Scholarship Updates* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D

Comments