Rashtrawadi
June 14, 2025 at 04:17 AM
ഇസ്രായേൽ എന്ന രാജ്യം നമ്മുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ഒന്നിന്റെ മാത്രം വലുപ്പം ഉള്ള ഒരു രാജ്യമാണ്. അതായത് അവരുടെ എയർ ടെറിട്ടറിയും അത്ര ചെറുതാണ്. അത്ര മാത്രം ആണ് അവർക്ക് പ്രതിരോധിക്കാൻ ഉള്ളത്. എന്നിട്ടും തലസ്ഥാനം ആയ ടെൽ അവീവിന്റ മണ്ണിൽ ഇറാന്റെ മിസൈലുകൾ വീഴുകയും ജനങ്ങൾക്ക് ഹാനി സംഭവിക്കുകയും ചെയ്തു. ഇറാൻ ഹമാസ് പോലെയല്ല. ഒരു ഫുൾ ഫ്ലഡ്ജ് സൈന്യവും ഇന്ത്യയുടെ പകുതി വലുപ്പവും ഉള്ള രാജ്യമാണ്.
ഇന്ത്യയുടെ അതിർത്തിയും ആകാശവും നമുക്ക് പ്രതിരോധിക്കാനുള്ള ഭൂമിയും ജനസംഖ്യയും എല്ലാം ലോകത്ത് ഏറ്റവും വലുത് എന്ന് വേണേൽ പറയാം. കൂടാതെ റിസ്ക്ക് ഫാക്ടർ എടുക്കുമ്പോൾ രാഹുൽ ഗാന്ധിയെ പോലുള്ള വിമർശകരെ കൂടി അതിൽ ഉൾപ്പെടുത്തണം. അത്ര മേൽ റിസ്ക്ക് ആണ് ഇന്ത്യക്കും നരേന്ദ്രമോഡി എന്ന ഭരണാധികാരിക്കും ഉണ്ടായിരുന്നത് എന്നു മറക്കരുത്.
അതിർത്തിയിൽ മാത്രമല്ല, ഡൽഹിയെ ലക്ഷ്യമാക്കി പാകിസ്ഥാൻ അയച്ച അവരുടെ ഫാതെ മിസൈൽ പോലും നമ്മുടെ വ്യോമപ്രതിരോധം ഇന്റർസെപ്റ്റ് ചെയ്തു താഴെ വീഴാതെ നോക്കി. പാകിസ്ഥാൻ ലോഞ്ച് ചെയ്ത ആയിരക്കണക്കിന് ഡ്രോണുകൾ നമ്മുടെ വ്യോമപ്രതിരോധം നിഷ്പ്രഭമാക്കി. പാകിസ്ഥാനി ജെറ്റുകൾ അടിച്ചു വീഴ്ത്തി. ഇന്ന് ടെൽ അവീവിൽ വീണത് പോലെ ഡൽഹിയിലെ ജനവാസ കേന്ദ്രത്തിൽ ഒരു മിസൈൽ എങ്കിലും വീണിരുന്നു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ.
പോട്ടെ നൂർ ഖാൻ ബേസ് പോലുള്ള ഒരു നുക്ലിയർ ഹർഡൻഡ് പ്രിമൈസസ് ആണ് നമ്മുടെ വീണത് എന്ന് കരുതുക, എന്താവും നമ്മുടെ പ്രതികരണം.
മോഡി കണക്ക് പുറത്ത് വിട്ടില്ല എന്ന് പറഞ്ഞു ബഹളം വച്ച ജനങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട്.
ഇത് പറയാൻ ഉണ്ടായ കാരണം, ഇന്ന് ലോകത്ത് ഏറ്റവും മികച്ച war ready ആർമ്മിയും മികച്ച വ്യോമപ്രതിരോധവും ഇന്ത്യയുടേത് എന്നു സമയവും അവസരവും തെളിയിച്ചു കഴിഞ്ഞു. നമ്മൾ ഏത് ആയുധം ഉപയോഗിക്കുന്നു എന്നതല്ല അത് നമ്മളുടെ ഭൂപ്രകൃതിയുടെ ഘടനക്കും നമുക്ക് നേരെ വരുന്ന ഭീഷണിക്കും നേരെ നമ്മൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നത് ആണ് പ്രധാനം. ആധുനിക കാലത്തെ യുദ്ധത്തിൽ ടെക്നോളജി എങ്ങനെ യുദ്ധ രംഗത്ത് കൃത്യമായി വിന്യസിക്കണം എന്നും അത് മിലിട്ടറി അസ്സറ്റുകളും ആയി എങ്ങനെ സംയോജിപ്പിക്കണം എന്നും ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കമാൻഡ് സംവിധാനങ്ങൾ ലോകത്തിന് കാണിച്ചു കൊടുത്തു.
അമേരിക്കൻ ആയുധങ്ങളും റഷ്യൻ ആയുധങ്ങളും ഇസ്രായേൽ ആയുധനങ്ങളും എല്ലാം അവിടവിടെ പരാജയപ്പെടുന്നത് നമ്മൾ കാണുന്നുണ്ട്. പക്ഷെ അതിന്റെ ഉപയോഗം എങ്ങനെ എവിടെ എത്ര വേണമെന്ന് കണ്ടറിഞ്ഞു ഉപയോഗിക്കുന്നതാണ് ഇന്ത്യയുടെ വിജയം. S400 ഉപയോഗിക്കുന്ന റഷ്യക്ക് മുകളിൽ മിസൈൽ വീഴുന്നുണ്ട്. അമേരിക്കൻ നിർമ്മിത ആയുധങ്ങൾ ഇന്ത്യക്ക് പ്രതിരോധിക്കാൻ ഒരു വിഷമവും കണ്ടില്ല. അപ്പോ ആയുധങ്ങൾ ഏത് എന്നല്ല വിഷയം. ഉപയോഗം ആണ് കാര്യം.
#operationrisinglion
#operationsindoor

👍
❤️
🙏
23