Rashtrawadi
June 15, 2025 at 07:05 PM
തീർത്തും ശല്യക്കാരായ, വഴിയിൽ കൂടെ വരുന്നവരെയും പോകുന്നവരെയും ഒക്കെ നിരന്തരം പലരൂപത്തിൽ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന കുറച്ചു കുരങ്ങന്മാരുടെ കയ്യിൽ ഒരു കഠാര കൂടി കിട്ടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും? അല്ലെങ്കിൽ തന്നെ ഉപദ്രവം കൊണ്ട് പൊറുതിമുട്ടി ഇരിക്കുന്ന ആളുകൾ പിന്നെ കയ്യും കെട്ടി നോക്കി ഇരിക്കുമോ ? അവർ ആ കഠാര വാങ്ങി നശിപ്പിക്കും, അല്ലെങ്കിൽ കഠാര കൊണ്ട് നടക്കുന്നവനെ അങ്ങ് തട്ടും...!! കാരണം ചാവതിരിക്കാൻ പ്രതിരോധിക്കുക എന്നത് അവനവൻ്റെ ആവശ്യം ആണല്ലോ??! ഏതാണ്ട് ഇത് തന്നെ ആണ് ഇസ്രയേൽ ഇറാൻ യുദ്ധത്തിൻ്റെ അവസ്ഥ എന്ന് ഏറെക്കുറെ പറയാം... കഴിഞ്ഞ 20 മാസമായി യുദ്ധം ചെയ്തു യുദ്ധം ചെയ്തു നട്ടം തിരിഞ്ഞിരിക്കുകയാണ് ഇസ്രയേൽ.. ആദ്യം ഗാസയിലെ ഹമാസിനെതിരെ, പിന്നീട് ലേബനനിലെ ഹിസ്ബുള്ളയ്ക്ക് എതിരെ, പിന്നെ ഇറാനെതിരെ, ശേഷം യെമനിലെ ഹൂതികൾക്ക് എതിരെ, അതുകഴിഞ്ഞ് വീണ്ടും ഗാസ, ദാ പിന്നെ വീണ്ടും ഇറാൻ.... ഇങ്ങനെ പല വിധത്തിലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി യുദ്ധം ചെയ്യുമ്പോഴും അവർക്ക് അറിയാം ഇതിൻ്റെ ഒക്കെ യഥാർത്ഥ ഉറവിടവും ആസൂത്രണവും ഒക്കെ ആയത്തുള്ള ഖമനെയി എന്ന പുരോഹിത ഭരണാധികാരികൾ ആണ് എന്നത്... അപ്പോൾ അവരുടെ കയ്യിൽ ആണവായുധം കൂടി എത്തുക എന്ന് പറഞ്ഞാല് പിന്നെ എങ്ങനെ സ്വസ്ഥമായി ഇസ്രായേലിനും മറ്റു രാജ്യങ്ങൾക്കും ഒക്കെ കഴിയാൻ സാധിക്കും? ഏകദേശം 400 -500 കിലോയോളം യുറേനിയമാണ് ഇറാൻ എൻറിച്ച് ചെയ്ത് എടുത്തിരിക്കുന്നത്. ന്യൂക്ലിയർ എനർജിക്ക് വേണ്ടി ആണെങ്കിൽ കേവലം 5% മാത്രം എൻറിച്ച് ചെയ്താൽ മതിയാകും. എന്നാല് 90% സമ്പുഷ്ടീകരിക്കുന്നത് ഒരൊറ്റ ആവശ്യത്തിന് മാത്രമാണ്... ആറ്റം ബോംബ് നിർമിക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അതിൻ്റെ പിന്നിൽ ഇല്ല..!! അങ്ങനെ ഉണ്ടാക്കി കഴിഞ്ഞാൽ തീർച്ചയായും ഇസ്രായേൽ എന്ന രാജ്യം ഈ ഭൂമുഖത്ത് നിന്നും തന്നെ തുടച്ചുനീക്കപ്പെടും.... ജൂതർ എന്ന വംശം ഈ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല എന്ന് പ്രത്യയശാസ്ത്രപരമായി വിശ്വസിക്കുകയും, വലിയൊരു വിഭാഗം ജനത അത്തരം ക്രൂരതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ സ്വന്തം നിലനിൽപ്പ് നോക്കുക എന്നത് ജൂതരുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് മാത്രമാണ് അവർ ഇറാനെ ആക്രമിച്ചത്. ഇസ്രായിലിൻ്റെ ലക്ഷ്യം ഇറാൻ്റെ ആണവ ആയുധങ്ങൾ നശിപ്പിക്കുക എന്നത് മാത്രമായിരുന്നു. ആദ്യ ദിവസത്തെ ഓപ്പറേഷൻ കൊണ്ട് തന്നെ അത് അവർ നേടി കഴിഞ്ഞു... ഇനി കുറഞ്ഞത് ഒരു 30-40 വർഷത്തേയ്ക്ക് എങ്കിലും ഇറാനിൽ നിന്നും ആണവ ഭീഷണി ഉണ്ടാകില്ല എന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്.... അതുകൊണ്ട് തന്നെ ഇറാനിൽ നിന്നും ഉള്ള പ്രത്യാക്രമണം പ്രതീക്ഷിച്ചു കൊണ്ട്, കൃത്യമായ മുന്നൊരുക്കം നടത്തിയിട്ടാണ് അവർ റൈസിംഗ് ലയൺ എന്ന ഓപ്പറേഷൻ നടത്തിയത്... !! ഇസ്‌ലാമിക പക്ഷപാതികൾ ആയ മാധ്യമങ്ങൾ ഒക്കെയും ഇസ്രയേൽ നശിച്ചു എന്നും നെതന്യാഹു ഗ്രീസിലേയ്ക്ക് പാലായനം ചെയ്തു എന്നുമൊക്കെ വ്യാപക പ്രചാരണം നടത്തുന്നുണ്ട് എങ്കിലും, കൃത്യമായ യുദ്ധ റിപോർട്ടിങ്ങുകൾ നടത്തുന്ന റൂയിട്ടേഴ്‌സ്, സിഎൻഎൻ ഒക്കെ അവിടുത്തെ യഥാർത്ഥ വസ്തുത പുറത്തെത്തിക്കുന്നുണ്ട്. ഇറാൻ്റെ കയ്യിലെ ആയുധം എന്നത് ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകൾ മാത്രമാണ് .. ഹാജി ഖാസിം എന്നപേരിൽ അവർ ഇൻറർസെപ്റ് ചെയ്യാൻ കഴിയാത്ത മിസൈലുകൾ ഒക്കെ പുറത്തിറക്കി എങ്കിലും അവയൊക്കെ ഡേവിഡ് സ്ലിംഗ്, പാത്രിയേറ്റ്, ആരോ, താട്, അയൺ ഡോം ഒക്കെ പോലെയുള്ള നാലും അഞ്ചും പ്രതിരോധ നിരകളെ അതിജീവിക്കാൻ കഴിഞ്ഞില്ല എന്നാണ് കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നത്.... വലിയ തിരമാലകൾ പോലെ കൂട്ടമായി വരുന്ന മിസൈലുകളിൽ ചിലത് ടെൽ അവീവിൽ പതിച്ചു എങ്കിലും ഒന്നും ഇസ്രയേൽ പ്രതീക്ഷിച്ചതിലും അപ്പുറം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. "നല്ല നാളേക്ക് വേണ്ടി ഇപ്പോള് അനുഭവിക്കുന്ന ചെറിയ കഷ്ട നഷ്ടങ്ങളിൽ ക്ഷമിക്കൂ" എന്നാണ് നെതന്യാഹു തൻ്റെ ജനങ്ങളോട് പറഞ്ഞിരിക്കുന്നത് പോലും .!! എന്തായാലും സുഡാപികൾ മേനി നടിക്കുന്നപോലെ ഒരു ശക്തിയും ഇറാൻ എന്ന രാജ്യത്തിന് ഇല്ല എന്ന് ഏറെക്കുറെ വെളിപ്പെട്ടിരിക്കുകയാണ്... അവരെ സംബന്ധിച്ച് ഇസ്രയേൽ എന്ന രാജ്യത്തെ നേരിടുന്നതിന് പരിമിതികൾ ഏറെയുണ്ട്..!! വിവിധ തലത്തിൽ ഉള്ള ഹൈഡ്രജൻ , ന്യൂക്ലിയർ ഫിഷൻ ഫ്യൂഷൻ ബോംബുകൾ കൈവശം ഉള്ള ഇസ്രേലിനെ ഒരു പരിധിക്ക് അപ്പുറം ഒന്നും ചെയ്യാൻ ഇറാന് കഴിയില്ല എന്നതാണ് സത്യം... അമേരിക്ക ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും ആണവ ചർച്ചയ്ക്ക് കൂട്ടാക്കാതെ, ഇന്ന് ഒമാനിൽ നടക്കേണ്ടിയിരുന്ന ചർച ബഹിഷ്കരിച്ചു, പകരം ഇറാക്കിലെ അമേരിക്കൻ ബേസ് ക്യാമ്പിലേക്ക് മിസൈൽ അയച്ചു പ്രതിഷേധിച്ച ഇറാൻ ഭരണഘൂടം, മൊസാദ് കണക്കുകൂട്ടിയ ഇടത്തേയ്ക്ക് തന്നെയാണ് എത്തിച്ചേരുന്നത്... നെതന്യാഹു പറഞ്ഞത് പോലെ ഇത് ഒരു ഹ്രസ്വ യുദ്ധം അല്ല, ഇത് ഇറാൻ എന്ന രാജ്യത്തിന് എതിരെ നടക്കുന്നതും അല്ല... ലക്ഷ്യം ഹിസ്ബുള്ളയെ വളർത്തുന്ന, ഹൂതികളെ പോറ്റുന്ന, ഹമാസിന് ആളും അർഥവും നൽകുന്ന ഖമനെയി സാമ്രാജ്യത്തിന് എതിരെ ആണ്... യുറേനിയം നിർവീര്യമാക്കിയ സ്ഥിതിക്ക് ഇനി ഇറാനിലെ മത ഭരണം അവസാനിപ്പിക്കാൻ ഇസ്രേലിന് അധികം താമസം ഉണ്ടാവില്ല... അവിടെ ഉള്ള ഭൂരിപക്ഷം ഷിയക്കളും, ക്രൈസ്തവ കുർദ് വിഭാഗങ്ങളും ഇതിൽ സന്തുഷ്ടരാകുകയും ചെയ്യും... ഇപ്പോള് തന്നെ അവിടെ പ്രതിപക്ഷ പാർടികൾ എതിർ പ്രക്ഷോഭം തുടങ്ങിയിട്ടുമുണ്ട്..!! ഇതൊക്കെ കണ്ട് നിരാശരാകാൻ പോകുന്നത് തമ്മിൽ തല്ലി ഒരുഭാഗത്ത് ജൂതരും, മറുഭാഗത്ത് ഷിയാക്കളും ഇല്ലാതാകും എന്ന് മനക്കോട്ട കെട്ടി ഇരിക്കുന്ന ചിലരാണ്...!! ഇസ്രയേൽ നശിച്ചു കാണാൻ വേണ്ടി അമിതമായി ഇറാനെ പ്രകീർത്തിക്കുന്ന അവരുടെ ഉള്ളിൽ ചതിയല്ലാതെ മറ്റൊന്നും ഇല്ല എന്നതാണ് വാസ്തവം!! ഇസ്രായേലിനെ ഏറ്റവും വലിയ സഖ്യ കക്ഷി ആയി കണ്ട് അവരുമായി ഊഷ്മള ബന്ധം പുലർത്തിയിരുന്ന മുൻ ഇറാനിയൻ പ്രസിഡൻ്റ് ഷാ മുഹമ്മദ് പിഹ്ലാവിയുടെ പിൻ തലമുറക്കാർ വീണ്ടും അവിടെ ഒരു ഇറാനിയൻ റെവലൂഷൻ നടത്തുമോ എന്ന് കാത്തിരുന്ന് കാണാം!! ✍️ സിദ്ധാർത്ഥ് എസ് #israel #iran #khamenei #operationrisinglion
Image from Rashtrawadi: തീർത്തും ശല്യക്കാരായ, വഴിയിൽ കൂടെ  വരുന്നവരെയും പോകുന്നവരെയും ഒക്കെ നി...
👍 😂 21

Comments