Rashtrawadi
June 16, 2025 at 11:42 AM
ഇന്ത്യയിൽ ഏറ്റവും നന്നായി, മികച്ച രീതിയിൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതും അവരെ ഡീപോർട്ട് ചെയ്യാൻ മുന്നിൽ നിൽക്കുന്നതും ആസാമാണ്. അതിൻ്റെ മുഴുവൻ ക്രെഡിറ്റും ഹിമാന്ത ബിശ്വ ശർമ്മയ്ക്കാണ്...
കുടിയേറ്റങ്ങൾ കൊണ്ട് ഏറ്റവും അധികം പൊറുതി മുട്ടിയ സംസ്ഥാനമാണ് ആസാം. ആസാമിൻ്റെ ജനസംഖ്യാശാസ്ത്രത്തിൽ അവിശ്വസനീയമായ മാറ്റമാണ് 1937 മുതലുള്ള ഈ കുടിയേറ്റം വരുത്തിയിട്ടുള്ളത്. കുടിയേറ്റം കൊണ്ട് മാത്രം നട്ടെല്ല് തകർന്ന ഒരു സംസ്ഥാനം എന്ന് വേണമെങ്കിൽ ആസാമിനെ പറയാം. അങ്ങനെയൊരു സാഹചര്യത്തിൽ നിന്നും CAA, NRC ഒക്കേ വഴി കൃത്യമായി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരികെ ബംഗ്ലദേശിലേക്കും മ്യാൻമാറിലും ഒക്കെ തിരിച്ചയക്കുകയാണ് സർക്കാർ...
ആസാം നിയമസഭയിൽ ഈ മാസം കൂടിയ പ്രത്യേക സെഷനിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത് പ്രകാരം അടുത്തിടെ മാത്രം അനധികൃതമായി കുടിയേറിയ, കുടിയേറാൻ ശ്രമിച്ച 330ൽ പരം കുടിയേറ്റക്കാരെ തിരികെ BSF വഴി ബംഗ്ലാദേശ് മ്യാന്മാറിലേക്ക് തിരികെ അയച്ചു എന്നാണ്. ഡിപോർട്ടേഷൻ എന്നത് സംസ്ഥാന വിഷയം അല്ലാത്തത് കൊണ്ടും, അത് കേന്ദ്രത്തിൻ്റെ കീഴിൽ വരുന്നതായത് കൊണ്ടുമുള്ള സാങ്കേതിക വേഗതയുടെ പ്രശ്നങ്ങളെ ആസാമിൽ നിലവിലുള്ളൂ. അതിനും സമീപകാലത്ത് ഒരു ട്വിസ്റ് കണ്ടെത്തിയിരിക്കുകയാണ് ബിശ്വ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, അവരുടെ രേഖകൾ പരിശോധിച്ച് ട്രൈബ്യൂണൽ വഴിയാണ് നിലവിൽ നീങ്ങുന്നത് എങ്കിൽ ആസാമിനെ സംബന്ധിച്ച് ഇനി അത് ഇരട്ട വേഗത്തിലാകും....
1950ൽ ആസാമിൽ കൊണ്ട് വന്ന The Immigrants Expulsion Act നടപ്പിൽ വരുത്താൻ പോവുകയാണ് ബിശ്വ ശർമ്മ. ഈ ചട്ടപ്രകാരം അനധികൃതമായി കുടിയേറിയ കുടിയേറ്റക്കാരെ കൃത്യമായി കണ്ടെത്തി ഡിസ്ട്രിക്ട് കമ്മീഷണർമാർക്ക് തന്നെ ഇവരെ തിരികെ ബി എസ് എഫിനെ ഏൽപ്പിക്കാം. ഫോറിനേഴ്‌സ് ട്രൈബ്യൂണലിലോ മറ്റെന്തെങ്കിലും ട്രൈബ്യൂണലിലോ, കോടതിയിലോ ഇവരെ ഹാജരാക്കേണ്ട കാര്യമില്ല. ഇത് സുപ്രീം കോടതിയും ശരി വെച്ചിട്ടുണ്ട്. വാസ്തവത്തിൽ സുപ്രീം കോടതിയാണ് CAA യുമായി ബന്ധപ്പെട്ട ഹർജിയിൽ ഈ ചട്ടത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്നത് തന്നെ...
ഇത് പ്രകാരം ഇനി ഇവരെ കോടതിയിലോ, ട്രൈബ്യൂണലിലോ ഒന്നും ഹാജരാക്കാതെ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് ഭീഷണി എന്ന് കാട്ടി വേഗം തന്നെ അതിർത്തി കടത്താൻ കേന്ദ്ര സർക്കാരിന് കഴിയും. ബിജെപി അധികാരത്തിൽ കയറിയതിന് ശേഷം കണ്ടെത്തിയ അനധികൃത കുടിയേറ്റക്കാരിൽ നിന്നും 30,000ത്തോളം പേരെ ഡിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്...
അതിർത്തി കടന്ന് വീണ്ടും ഇവർ ഇനി ഇവിടെ വരാതെ നോക്കണമല്ലോ. അതിനും ആസാം ക്രിയാത്മകമായി ഇടപ്പെടുന്നുണ്ട്. ആസാം അക്കോർഡുമായി ബന്ധപ്പെട്ട് ബിപ്ലബ് കുമാർ ശർമ്മ കമ്മിറ്റി നിർദേശിച്ച 67ൽ 52 നിർദേശങ്ങളും ആസാം നടപ്പിലാക്കി കൊണ്ട് വരികയാണ്. ശേഷിച്ച 15 നിർദേശങ്ങൾ കേന്ദ്രത്തിൻ്റെ പരിധിയിൽ വരുന്നതാണ്. അതിർത്തികൾ ശക്തമാക്കുന്നത് ഇതിലെ പ്രധാന നിർദേശമാണ്...
അത് പ്രകാരം 267കിലോമീറ്റർ അതിർത്തിയിൽ 228 കിലോമീറ്ററും ഇരുമ്പ് വേലികളും മറ്റും കൊണ്ട് അതിർത്തി തിരിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. അതിൽ തന്നെ 170 കിലോമീറ്ററോളം കരയിലും 90ന് മുകളിൽ വെള്ളത്തിലുമായിട്ടായിരിക്കും അതിർത്തി നിർണ്ണയിക്കുക....
ആസാം NRC - കുടിയേറ്റക്കാരെ ഡീപ്പോർട്ട് ചെയുന്ന രീതി ബിജെപിയെ, രാജ്യത്തെ സംബന്ധിച്ച് നിർണായകമാണ്. നാളെ ഇന്ത്യയിലെ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും ഡീപ്പോർട് ചെയ്യാൻ തക്ക മാതൃകയും നിയമ സാധുതയുമെല്ലാം ഫലപ്രദമായി ഉപയോഗിച്ച് മുന്നേറുന്ന സംവിധാനമാണ് അവിടത്തെത്ത്. മതേതര കോമാളികളെ ഒട്ടും കണക്കിലെടുക്കില്ല എന്നതാണ് അദേഹത്തിൻ്റെ പ്രത്യേകത. ഒരു കാര്യം തീരുമാനിച്ചാൽ അത് കൃത്യമായി നടപ്പിലാക്കിക്കൊണ്ട് പോകുന്ന പ്രകൃതക്കാരൻ. റാഞ്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അദേഹം പറഞ്ഞൊരു വാചകമുണ്ട്. അതിലുണ്ട് അദേഹത്തിൻ്റെ നയവും ദേശീയതയുമെല്ലാം;
"ഹിന്ദുവിന് ഇനി ധൈര്യം നശിക്കരുത്. ഹിന്ദുക്കൾ ഇപ്പോൾ ഉണർന്നതേ ഉള്ളൂ,അവർ ഇനി ഉയരട്ടെ. അവരിപ്പോൾ ജയ് ശ്രീറാം മുഴക്കി തുടങ്ങിയതേയുള്ളൂ.."
✍️ പ്രേം ശൈലേഷ്

👍
❤️
7