Rashtrawadi
June 18, 2025 at 09:17 AM
വേല വേലായുധനോട് ഇറക്കിയാൽ? ട്രംമ്പ് പഠിച്ച സ്കൂളിൻ്റെ ഹെഡ്മാസ്റ്റ്റാണ് മോദിജിയെന്ന് വീണ്ടും കാര്യങ്ങൾ തെളിയിച്ചു. ഈ വർഷമാദ്യം ട്രമ്പ് അമേരിക്കയുടെ പ്രസിഡൻ്റായി തിരഞ്ഞെടുത്ത ശേഷം നമ്മുടെ പ്രധാനമന്ത്രിയുമായി അമേരിക്കയിൽ വച്ച് നടന്ന കൂടി കാഴ്ചയിൽ F35 എന്ന അത്യന്താധുനികമായ ഫൈറ്റർ ജറ്റ് ഇന്ത്യയ്ക്ക് നൽകാമെന്ന വളരെ നല്ലൊരു വാഗ്ദാനം ട്രമ്പ് മോദിയുടെ മുന്നിൽ വച്ചു. കേട്ടമാത്രയിൽ ആരായാലും സന്തോഷിക്കുന്ന വാഗ്ദാനമാണ് ട്രമ്പ് അന്ന് നടത്തിയത്. എന്നാൽ മോദി ഇത് കേട്ട് ചിരിച്ചിട്ട് മറുപടിയായി വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല. മറിച്ച് റഷ്യയിൽ നിന്ന് SU 57 വിമാനം വാങ്ങാനായി തീരുമാനിയ്ക്കുകയും ചെയ്തു.. പ്രതിരോധ രംഗത്തുള്ള വിദഗ്ദർ, എന്ന് വച്ചാൽ ഇന്ത്യയുടെ ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ എ പി സിംഗ് വരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ... മൂത്തവർ ചൊല്ലും മുതുനെല്ലിയ്ക്ക ആദ്യം കയ്ക്കും പിന്നീട് മധുരിയ്ക്കും എന്ന് പറഞ്ഞതുപോലെ ആ മധുരം ഇന്ത്യക്കാർക്ക് മനസ്സിലാക്കാൻ ഒരു അവസരം ഉണ്ടായി. അത് എന്താണ് എന്നല്ലേ? പറയാം.. ഇക്കഴിഞ്ഞ ജൂൺ 14 ഞായറാഴ്ച രാവി ലെ ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കി. റഡാറിൽ ഈ വിമാനം പതിയില്ല എന്നാണ് ട്രംമ്പ് ഉൾപ്പെടെയുള്ളവർ പറയുന്നത്. അത് അവസാനം പറയാം. മെക്കാനിക്കൽ തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണം.. 1. എഫ്-35 പോലെ അഞ്ചാം തലമുറയിൽപ്പെട്ട വിലയേറിയ യുദ്ധവിമാനം 48 മണിക്കൂർ നിലത്തിറക്കുന്നത് അസാധാരണമായ സംഭവമാണ്. 2. F-35B വേരിയന്റ് ഹ്രസ്വ ടേക്ക്-ഓഫിനും ലംബ ലാൻഡിംഗിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, കാറ്റപ്പൾട്ട് സംവിധാനങ്ങളില്ലാതെ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കും. 3. ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ നിലവിൽ F-35 വിമാനങ്ങൾ ഉപയോഗിക്കുന്നു. 4. എന്തു കൊണ്ടാണ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനിക്കപ്പലിൽ എ ഫ്-35ബി തിരികെ കയറാൻ കഴിയാത്തത് എന്ന് വ്യക്തമല്ല. 5. ലോക്ക്ഹീഡ് മാർട്ടിന്റെ F-35 ലൈറ്റ് നിംഗ് II, മൂന്ന് പ്രാഥമിക വകഭേദങ്ങളിൽ വരുന്ന, അഞ്ചാം തലമുറയിലെ, സിംഗിൾ-എഞ്ചിൻ സ്റ്റെൽത്ത് മൾട്ടിറോൾ കോംബാറ്റ് വിമാനങ്ങളുടെ ശ്രേണിയിൽപ്പെട്ട വിമാനം, റഡാർ സംവിധാനങ്ങളെ കബളിപ്പിച്ച് ആക്രമണം നടത്താൻ സാധിക്കും. ഇതാണ് F35 നെ കുറിച്ച് അവർ പറയുന്നത്. ഇനി ഇന്ത്യൻ സേനയുടെ വാക്കുകളിലേയ്ക്ക്. റഡാർ സംവിധാനത്തിലൂടെയോ അല്ലാതെയോ ഈ വില കൂടിയ വിമാനത്തെ കണ്ടു പിടിയ്ക്കാനോ നശിപ്പിക്കാനോ സാധിക്കില്ല എന്ന് പറഞ്ഞത് തെറ്റ്... കാരണം ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച നമ്മുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് കൺട്രോൾ സിസ്റ്റത്തിനു വിമാനത്തെ ആകാശത്തുവച്ചു തന്നെ തിരിച്ചറിയുകയും അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ ആജ്ഞാപിയ്ക്കുകയുമായിരുന്നു. കൂടാതെ F35 വിമാനത്തിൻ്റെ ഗുണങ്ങളും ദൂഷ്യവശങ്ങളും സേന മനസ്സിലാക്കുകയും ചെയ്തു. അതുകൊണ്ടാണ് നമ്മുടെ PM, F35 വേണ്ട എന്ന തീരുമാനത്തിലെത്താൻ കാരണം. അവസാനമായി... 1971 -ൽ അമേരിയ്ക്ക പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ പോരാടാൻ ബാറ്റൺ ടാങ്ക് കൊടുത്തു. അതിന്ന് ഇന്ത്യയുടെ പല മിലിട്ടറി കേന്ദ്രങ്ങളുടെയും മുന്നിൽ കാഴ്ചയ്ക്കായി വച്ചിരിക്കുകയാണ്. F16 വിമാനങ്ങളും പാകിസ്ഥാന് അമേരിക്ക കൊടുത്തിട്ടുണ്ട് എന്ന് ഓർക്കുക. കൂടാതെ ചൈനയിപ്പോൾ J 35 യുദ്ധവിമാനവും (ആക്രി) കൊടുക്കാൻ പോകുകയാണ്. ✍️ ഭാസ്കരൻ നായർ അജയൻ
Image from Rashtrawadi: വേല വേലായുധനോട് ഇറക്കിയാൽ?  ട്രംമ്പ് പഠിച്ച സ്കൂളിൻ്റെ ഹെഡ്മാസ്റ്റ്റാണ...
👍 ❤️ 18

Comments