Rashtrawadi
June 19, 2025 at 01:55 PM
അയൺ ഡൊമിൽ ഉപയോഗിക്കുന്ന ഒരു മിസൈലിന് വരുന്ന ചിലവ് 40 ലക്ഷം ഇന്ത്യൻ രൂപയാണ്...
ആരോ, താട് ഒക്കെ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാൻ ആണെങ്കിൽ ഇത് 2 കോടി രൂപ വരെ വരും!!
നൂറുകണക്കിന് ഡ്രോണുകൾ, മിസൈലുകൾ ഒക്കെ ഒരു പ്രിസിഷനും ഇല്ലാതെ ഇറാൻ ഇസ്രായേലിലേക്ക് വിടുന്നത് നാശം ഉണ്ടാക്കാൻ ഉദ്ദേശിച്ച് അല്ല, പകരം അയൺ ഡോം മിസൈലുകൾ പരമാവധി ഉപയോഗിച്ച് ഇസ്രായേലിനെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തിൽ ആണ്....
ഇനി കേവലം പത്തു ദിവസത്തേയ്ക്ക് ഉള്ള പ്രതിരോധം മാത്രമേ ഉള്ളൂ, അതിനുള്ളിൽ ഇസ്രയേൽ സാമ്പത്തികമായി കൂപ്പ് കുത്തും എന്നൊക്കെയാണ് ഇസ്‌ലാമിക മീഡിയകൾ എഴുതിവിടുന്നത്...!!
അതിനുള്ള ഉത്തരം ഇസ്രയേൽ ഇപ്പോള് നൽകിയിട്ടുണ്ട്...!!
ഇറാൻ കാശ് മുടക്കി ഉണ്ടാക്കി വിടുന്ന ഓരോ മിസൈലുകളും തകർക്കാൻ ഉപയോഗിക്കുന്നത് ഇറാൻ്റെ തന്നെ പണം തന്നെ ആണ് എന്നതാണ് ഇതിലെ കൗതുകം!
പുറത്ത് വന്നത് പ്രകാരം 780 കോടി ഇന്ത്യൻ രൂപ ആണ് ഹാക്ക് ചെയ്തിരിക്കുന്നത്.... വെളിപ്പെടുത്താത്ത തുക ഒരുപക്ഷേ ഇതിൻ്റെ പതിന്മടങ്ങ് ആയിരിക്കും!!
അതു മാത്രമല്ല മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, റോബോട്ടിക് സങ്കേതിക വിദ്യകൾ, നാവിഗേഷൺ , അഗ്രികൾച്ചർ, വിവര സാങ്കേതിക വിദ്യ തുടങ്ങി ആയിരക്കണക്കിന് ദൈനം ദിന ഉപഭോഗ വസ്തുക്കളുടെ പേറ്റൻ്റ് ഇസ്രേലിലും അമേരിക്കയിലും ഉള്ള ജൂതൻ്റെ കമ്പനികൾക്ക് ആണ്...
വിപണിയിൽ ആരൊക്കെ ഇത് ഉപയോഗിച്ചാലും 2%തുക ജൂതന് കിട്ടി കൊണ്ടേ ഇരിക്കും.
2023 ലെ കണക്കുകൾ പ്രകാരം ലോക വിപണിയിൽ 9500 പേറ്റൻ്റുകൾ ഇസ്രായേലിൻ്റെ മാത്രം ആയി നിലനിൽക്കുന്നുണ്ട്...!!
അറിവും, ചിന്തയും, കഠിനാദ്ധ്വാനവും, കർമ ശേഷിയും ഉള്ളവൻ്റെ മുതൽക്കൂട്ടാണ് അതു...മില്യൺ ഡോളറുകൾ ആണ് അതിൽ നിന്നും മാത്രമുള്ള വരുമാനം.
അതുകൊണ്ട് അളവറ്റ എണ്ണ പണത്തിൻ്റെ ഹുങ്കിൽ ഇസ്രേലിനെ തറ പറ്റിക്കാം എന്നൊക്കെ ചിന്തിക്കുന്നവർ മൂഢ സ്വർഗത്തിൽ കഴിയുകയാണ് എന്ന് പറയാനേ നിവൃത്തിയുള്ളൂ...!!
✍️ സിദ്ധാർത്ഥ് എസ്
#isreal #crypto #iran

👍
❤️
10