Rashtrawadi
June 20, 2025 at 10:23 AM
വഴിയരുകിൽ കാറിന് സമീപം സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിന്ന യുവതിയെ എസ്ഡിപിഐ പോരാളികൾ കൂട്ടം ചേർന്ന് സദാചാര ആക്രമണം നടത്തുക, തുടർന്ന് പയ്യനെ മൈതാനത്ത് നിർത്തി അഞ്ചുമണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുക, കയ്യേറ്റം നടത്തുക... ശേഷം എസ്ഡിപിഐ ഓഫീസിൽ എത്തിച്ചു വീണ്ടും വിചാരണ നടത്തുക, ഫോൺ ടാബ് എന്നിവ ഒക്കെ കൈവശപ്പെടുത്തുക. രണ്ടു കൂട്ടരുടെയും വീട്ടുകാരെ എസ്ഡിപിഐ ഓഫീസിൽ വിളിച്ചു വരുത്തി താക്കീതും നൽകി വീട്ടിലേക്ക് പറഞ്ഞു വിടുക... ഫോണും ടാബും ഒക്കെ എസ്ഡിപിഐ ക്കാർ വീട്ടുകാർക്ക് കൊടുത്തു വിടാതെ പിടിച്ചു വെക്കുക!! അപമാനം കൊണ്ട് വീർപ്പുമുട്ടിയ യുവതി, വീട്ടിൽ എത്തി തൂങ്ങി മരിച്ചു.... നടന്ന കാര്യങ്ങള് ഒരു കുറിപ്പ് ആയി എഴുത്തിവെച്ചതുകൊണ്ട് മാത്രം പൊതുജനം സത്യാവസ്ഥ പുറത്തറിഞ്ഞു!!! ഇവിടെ നമുക്ക് അറിയേണ്ടത് കമ്മ്യൂണിസ്റ് ഭരണത്തിന് കീഴിൽ മത തീവ്രവാദികൾക്ക് ആൾകൂട്ട വിചാരണ നടത്താനും, സമാന്തര സ്വതന്ത്ര കോടതികൾ ഉണ്ടാക്കി വിധി കൽപ്പിക്കാനും അധികാരം നൽകിയിട്ടുണ്ടോ എന്നാണ്??!! പൗരന്മാർക്ക് അവരവരുടെ മൗലിക അവകാശം ഇന്നും നിയമപരമായി നിലനിൽക്കുന്ന, നിയമ വാഴ്ച ഉള്ള ഇന്ത്യയിലെ ഒരു സ്ഥലം തന്നെയാണ് കണ്ണൂർ ജില്ലയിലെ പിണറായിയും! അവിടെ മത പോലീസ് സ്റ്റേഷനും മത കോടതിയും നടത്താൻ ആരെയും അനുവദിക്കരുത്!! എന്തു അധികാരത്തിൽ ആണ് മണിക്കൂറുകൾ ഓളം ഇവർ ആളുകളെ ചോദ്യം ചെയ്യുന്നത്??? അവരുടെ ഫോണും ഉപകരണങ്ങളും പിടിച്ചെടുക്കാൻ എസ്ഡിപിക്കാർക്ക് എന്തു അവകാശം?? ഇവർക്കെതിരെ കൊലപാതകത്തിനും, പിടിച്ചുപറിക്കും, കൊള്ളയ്ക്കും, തീവ്രവാദത്തിനും ഒക്കെ കേസ് ചാർജ് ചെയ്യണം. മത സംഘടനകളുടെ കയ്യൂക്ക് കണ്ടും, വോട്ട് ബാങ്ക് പ്രണയം കൊണ്ടും ഒക്കെ പോലീസും സർക്കാരും പമ്മി നില്കുന്നത് മുതലാക്കിയാണ് ഇത്തരം താലിബാനികൾ തലപൊക്കുന്നത്!!! മനുഷ്യരുടെ സ്വസ്ഥതയും സമാധാനവും ഒക്കെ തകർത്തു, അവരുടെ ജീവിതം ഹനിക്കാൻ നടക്കുന്ന ഇത്തരം തീവ്രവാദികളെ നിലയ്ക്ക് നിർത്താൻ കേരളം ഭരിക്കുന്ന സർക്കാരിന് കഴിവ് ഇല്ലെങ്കിൽ രാജി വെച്ചു ഒഴിഞ്ഞു പോകുക....!! #sdpi #pinarayi #kannur #moblynching
Image from Rashtrawadi: വഴിയരുകിൽ കാറിന് സമീപം സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിന്ന യുവതിയെ എസ്...
👍 😮 3

Comments