Rashtrawadi
June 20, 2025 at 10:24 AM
ഭരണഘടനയിൽ ഉള്ളത് മാത്രമേ, അല്ലെങ്കിൽ ഔദ്യോഗികമായിട്ട് അംഗീകരിച്ചത് മാത്രമേ അംഗീകരിക്കൂ എന്ന് വാശി പിടിക്കുന്നവർ അറിയാൻ... ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവാണ് എന്ന് ഒരിടത്തും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അപ്പോൾ ഇത്രയും നാൾ നിങ്ങളൊക്കെ എന്തിനാണ് അദ്ദേഹത്തെ രാഷ്ട്ര പിതാവ് എന്ന് അഭിസംബോധന ചെയ്ത് നടന്നത്? നാളെ ഇനി വിളിക്കാൻ പോകുന്നത്? ഗാന്ധിയെ അങ്ങനെ ഔദ്യോഗികമായി അംഗീകരിക്കാത്തത് ഗാന്ധിക്കും മുന്നേ ഇവിടെ ഇന്ത്യ ഉണ്ടായിരുന്നു എന്നത് കൊണ്ടും എങ്ങനെ നോക്കിയാലും ഒരു വ്യക്തിയും ഈ രാജ്യത്തിൻ്റെ രാഷ്ട്ര പിതാവ് എന്ന സ്ഥാനം വഹിക്കാൻ കഴിയില്ല എന്ന ഭരണഘടനാ ശിൽപ്പികളുടെ ബോധത്തിന്മേലാണ്. ഇനി ആർ എസ് എസിൻ്റെ ഭാരതാംബയിലെ ഭൂപടം ഇന്നത്തെ ഭൂപടമല്ല എന്നും ഔദ്യോഗികമല്ല എന്നും ഉന്നയിക്കുന്ന വാദമാണ് ഏറ്റവും കോമഡി.. ഇനി ഔദ്യോഗികമായി അംഗീകരിച്ച ജന ഗണ മന എന്ന ദേശീയ ഗാനം എടുക്കാം. അതിലെ സിന്ധ് ഇന്ന് ഏത് രാജ്യത്തിൻ്റെ ഭാഗമാണ്? 1911ലാണ് ടാഗോർ ജന ഗണ മന എഴുതുന്നത്. അന്ന് ബംഗാളും പഞ്ചാബും വിഭജിക്കപ്പെട്ടിട്ടില്ല.അവിഭക്ത ബംഗാളും പഞ്ചാബുമാണ് ജന ഗണമനയിൽ. അതിൽ ലാഹോറുണ്ട്, ധാക്കയുണ്ട്. അതായത് നമ്മൾ ഇന്ന് പാടുന്ന ജന ഗണമന അഖണ്ഡ ഭാരതത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സർട്ടിഫിക്കറ്റിന് കാത്തിരുന്നിട്ടല്ല അത് അംഗീകരിച്ചത്... ഹിന്ദുക്കളെ ഒരുതരം Guilt trapൽ ഇടാൻ എല്ലാ കാലവും ഉപയോഗിക്കുന്ന ഒന്നാണ് ഈ ഭരണഘടനാ മൂല്യങ്ങൾ, ഭരണഘടനാനുസൃതം എന്നൊക്കെ പറയുന്നത്. അതിലെ ഏറ്റവും പ്രധാന വജ്രായുധം മതേതരത്വമാണ്. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. ഭരണഘടനയുടെ ആമുഖത്തിൽ ഇന്ദിരാ ഗാന്ധി 42 ആമത് ഭേദഗതി വരുത്തി കൊണ്ട് വന്നതാണ് മതേതരത്വം അഥവാ സെക്കുലറിസം എന്ന വാക്ക്. അത് ചൂണ്ടി കാണിച്ചാണ് എപ്പോഴും ഹിന്ദുക്കളെ പറ്റിക്കുന്നതും. അതിനോടൊപ്പം ഉള്ള മറ്റൊരു സവിശേഷ പദ പ്രയോഗമാണ് സോഷ്യലിസം. ഇന്ന് ഇന്ത്യയിൽ എവിടെയെങ്കിലും സോഷ്യലിസം ഉണ്ടോ??പോട്ടെ,എവിടെയെങ്കിലും സോഷ്യലിസം എന്ന വാക്ക് എങ്കിലും ആരെങ്കിലും പറയുന്നുണ്ടോ?? ഇല്ല, കേരളം ഭരിക്കുന്ന ഭരണഘടനാ പ്രേമികൾ പോലും ഇവിടെ സോഷ്യലിസം നടപ്പിലാക്കുന്നില്ല, പിന്നെയല്ലേ ബാക്കിയുള്ളവർ. ആർക്കും വേണ്ടാത്ത ഒന്നായി അത് ഇപ്പോഴും അവിടെയുണ്ട്. ചുമ്മാ ഇതൊക്കെ അടിച്ച് വിട്ട് സ്വന്തം പാർട്ടികളിലെ അണികളെ ഇക്കിളിയിടിക്കാം എന്നല്ലാണ്ട് ഇതിൽ കൂടുതൽ ഒരു പ്രാധാന്യവും ഇതിനൊന്നുമില്ല. 82 തവണയിൽ കൂടുതൽ ഭേദഗതി ചെയ്ത ഭരണഘടനാ ഒരു വിശുദ്ധ പുസ്തമകമൊന്നുമല്ല എന്ന സത്യം ആദ്യം വിളിച്ച് പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും പ്രശസ്ത മാധ്യമ പ്രവർത്തകനായ കുൽദീപ് നയ്യാരായിരുന്നു. അത് സത്യവുമാണ്. ഇന്നിപ്പോ നൂറിൽ കൂടുതൽ തവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്... ഈ ഭരണഘടനാ മൂല്യം, ഭർണഘടനാസുസൃതം ഒക്കെ നിലനിൽക്കുമ്പോൾ തന്നെയാണ് ഇന്ദിരാ ഗാന്ധി ഭരണഘടന തന്നെ ഉപയോഗിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ദ്രോഹിച്ചത്... അന്ന് അവരുടെ പോലീസിൻ്റെ ഇടിയും തൊഴിയും കൊണ്ട് ആരോഗ്യം ജീവനും നഷ്ടപ്പെടുത്തിയവരാണ് ഭരണഘടനയെ രക്ഷിച്ചത്. അന്ന് അതിനെതിരെ പോരാടിയ ആർഎസ്എസ് പ്രചാരകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അല്ലാതെ ഭരണഘടന വെച്ച് മുന്നോട്ട് പോയ കോടതിയോ സർക്കാരോ ഒന്നുമല്ല... ഭാരതമാതാവ്, അഖണ്ഡ ഭാരത സങ്കൽപ്പം എന്നൊക്കെയുള്ളത് ഈ രാജ്യത്തിൻ്റെ യാഥാർത്ഥ്യം തന്നെയാണ്. നിങ്ങൾക്ക് അതിനോടൊക്കെയുള്ള എതിർപ്പ് സാംസ്കാരികമായ ഒന്നാണ്. രക്തത്തിലും നാഡിയിലും അലിഞ്ഞ് ചേർന്ന ദേശ വിരുദ്ധതയാണ്. അത് നാട്ടിൽ പാട്ടുമാണ്. അതിന് ഭരണഘടനയെ കൂട്ട് പിടിച്ച് പൗഡർ ഇട്ട് അധികം വെളുപ്പിച്ച് നാറാതെ അതുമായി പൊരുത്തപ്പെടാൻ നോക്കൂ.. നല്ല ആശ്വാസം കിട്ടും... ചിത്രം: 1936ൽ ഗാന്ധി ഉദ്ഘാടനം ചെയ്ത ഭാരത മാതാ ക്ഷേത്രത്തിലെ അഖണ്ഡ ഭാരതത്തിൻ്റെ ഭൂപടം, കാശി (വാരണാസി). ✍️ പ്രേം ശൈലേഷ്
Image from Rashtrawadi: ഭരണഘടനയിൽ ഉള്ളത് മാത്രമേ, അല്ലെങ്കിൽ ഔദ്യോഗികമായിട്ട് അംഗീകരിച്ചത് മാത...
👍 ❤️ 7

Comments