Rashtrawadi
June 21, 2025 at 11:42 AM
ഇന്ന് അന്താരാഷ്ട്ര യോഗാദിനം
•••••••••••••••••••••••••••••••••••••••••••••••
യോഗശാസ്ത്ര സംബന്ധിയായ ചില ശ്ലോകങ്ങൾ പരിചയപ്പെടാം..
"ദൂരദേശേ തഥാരണ്യേ
രാജധാന്യാം ജനാന്തികേ
യോഗാരംഭം ന കുർവീത
കൃതശ്ചേസിദ്ധിഹാ ഭാവത് "
താമസിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തുനിന്ന് വളരെ അകലെയോ/ വനത്തിലോ / രാജധാനിയിലോ / ജനങ്ങൾക്കിടയിലോ
സാധകൻ യോഗസാധനകൾ അഭ്യസിക്കാൻ പാടില്ല. അങ്ങനെയുള്ളയിടത്തുവച്ച് അഭ്യാസം തുടർന്നാൽ സാധകന് യോഗ
സിദ്ധി ലഭിക്കുന്നതല്ല.
"അവിശ്വാസം ദൂരദേശേ
അരണ്യേ രക്ഷിവർജിതം
ലോകാരണ്യേ പ്രകാശശ്ച
തസ്മാത് ത്രീണിവിവർജ്ജയത് "
ദൂരദേശത്ത് അവിശ്വാസവും, (പരിചയക്കുറവ് കാരണമായുള്ള അസ്വസ്ഥത എന്ന് താത്പര്യം ) വനത്തിൽ അരക്ഷിതത്വം മൂലമുള്ള ഭയാശങ്കയും, ജനങ്ങളുടെ ഇടയിൽ വച്ചായാൽ മനസ്സിന് വിക്ഷേപവും സാധകന് അനുഭവപ്പെടാനിടയുണ്ട് ...
അതിനാൽ ഈ മൂന്ന് സ്ഥാനങ്ങളെയും യോഗസാധനയ്ക്ക് വർജ്ജിക്കേണ്ടതാണ്...
"ആസനാനി സമസ്താനി
യാവന്തോ ജീവജന്തവ:
ചതുരശീതി ലക്ഷാണി
ശിവേന കഥിതാനി ച "
യോഗാസനങ്ങൾ 84 ലക്ഷം എണ്ണം ഉണ്ടെന്നാണ് ശിവൻ പറഞ്ഞിരിക്കുന്നത്. എത്ര ജീവികൾ ലോകത്തിലുണ്ടോ അത്രയും ആസനങ്ങളുമുണ്ട്.
"തേഷാം മധ്യേ വിശിഷ്ടാനി
ഷോഡശോനം ശതം കൃതം
തേഷാം മധ്യേ മർത്യലോകേ
ദ്വാത്രിംശദാസനം ശുഭം "
അവയിൽ 84 ആസനങ്ങൾ വിശിഷ്ടങ്ങളാണ്. അതിൽ വച്ച് 32 ആസനങ്ങളാണ്
മനുഷ്യലോകത്തിന് ഏറ്റവും ശുഭമായിട്ടുള്ളത്.
ആസനഭേദങ്ങൾ
••••••••••••••••••••••••••
"സിദ്ധം പദ്മം തഥാ ഭദ്രം
മുക്തം വജ്രഞ്ച സ്വസ്തികം
സിംഹഞ്ച ഗോമുഖം വീരം
ധനുരാസനമേവ ച
മൃതം ഗുപ്തം തഥാ മത്സ്യം
മത്സ്യേന്ദ്രാസനമേവ ച
ഗോരക്ഷം പശ്ചിമോത്താന
മുത്കടം സങ്കടം തഥാ
മയൂരം കുക്കുടം കൂർമ്മം
തഥാ ചോത്താനകൂർമ്മകം
ഉത്താനമണ്ഡുകം വൃക്ഷം
മണ്ഡുകം ഗരുഡം വൃഷം
ശലഭം മകരമുഷ്ട്രം
ഭുജംഗം യോഗമാസനം
ദ്വാത്രിംശദ് ആസനാനി തു
മർത്യേ സിദ്ധിപ്രദാനി ച "
മർത്ത്യലോകത്തിന് ഏറ്റവും ഗുണപ്രദമായ 32 ആസനങ്ങൾ താഴെ
കൊടുക്കുന്നു
1. സിദ്ധം
2. ഭദ്രം
3. പത്മം
4. മുക്തം
5. വജ്രം
6. സ്വസ്തികം
7. സിംഹം
8. ഗോമുഖം
9. വീരം
10. ധനുസ്സ്
11. മൃതം
12. ഗുപ്തം
13. മത്സ്യം
14. മത്സ്യേന്ദ്രം
15. ഗോരക്ഷ
16. പശ്ചിമോത്താനം
17. ഉത്കടം
18. സങ്കടം
19. മയൂരം
20. കുക്കുടം
21. കൂർമ്മം
22. ഉത്താനകൂർമ്മകം
23. ഉത്താനമണ്ഡുകം
24. വൃക്ഷം
25. മണ്ഡൂകം
26. ഗരുഡം
27. വൃഷം
28. ശലഭം
29. മകരം
30. ഉഷ്ട്രം
31. ഭുജംഗം
32. യോഗം.
യോഗീനാംപതിയായ മഹാദേവന്റെ അനുഗ്രഹം എല്ലാ സജ്ജനങ്ങൾക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് യോഗാദിനാശംസകൾ നേരുന്നു...🙏

🙏
👍
3