Media Commission Palai
May 22, 2025 at 05:00 PM
SMYM-KCYM EPARCHY OF PALAI News ⚠️ 📢 🚨 ⚠️ 📢 🚨 ഏറ്റവും സ്നേഹമുള്ളവരെ പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നമ്മുടെ യുവജനങ്ങൾക്കായി(9 10 11 12 students) നടത്തപ്പെടുന്ന വിദ്യാഭ്യാസ എക്സ്പോയെക്കുറിച്ച് എല്ലാവരും അറിഞ്ഞു കാണുമല്ലോ. 24ആം തീയതി ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിലെ ഐൻസ്റ്റീൻ ഹാളിൽ വച്ച് യുവജനങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോ ആരംഭിക്കും. പ്രസ്തുത എക്സ്പോയിൽ സ്വദേശത്തും വിദേശത്തുമുള്ള ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, എം ബി ബി എസ്, മെഡിക്കൽ / പാരാ മെഡിക്കൽ, പ്രൊഫഷണൽ മേഖലകളിലുള്ള 22 ഓളം കോളേജുകളും ആയി പരിചയപ്പെടുവാനും, വിവരങ്ങൾ സ്വീകരിക്കുവാനും, തുടർവിദ്യാഭ്യാസം സുഗമമാക്കുന്നതിന് സഹായിക്കുന്നതും ആണ്. ഓരോ വ്യക്തികൾക്കും ഇഷ്ടാനുസൃതം എത്ര കോളേജുകളുടെ വിവരങ്ങൾ വേണമെങ്കിലും ശേഖരിക്കുവാനും, കോളേജിന്റെ പ്രതിനിധികളുമായി സംസാരിക്കുവാനും മികച്ച ഒരു തീരുമാനത്തിലേക്ക് എത്തുവാൻ നിങ്ങളെ സഹായിക്കുന്നതുമാണ്. അന്നേദിവസം തന്നെ ഭാവി വിദ്യാഭ്യാസത്തെക്കുറിച്ച് ആകുലരാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി രാവിലെ 10 മണിക്ക് കോളേജിലെ സെൻ്റ്. ഫ്രാൻസിസ് അസീസി ഹാളിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസുകളും ഒരുക്കിയിരിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. 2025 മെയ് 24 ആം തീയതി ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന മെഗാ വിദ്യാഭ്യാസ എക്സ്പോയിലേക്ക് എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന എക്സ്പോ വൈകുന്നേരം അഞ്ചുമണി വരെ ഉണ്ടായിരിക്കുന്നതുമാണ്. കുട്ടികളെ ഇതിലേക്ക് പറഞ്ഞുവിടാൻ അച്ചന്മാർ ശ്രദ്ധിക്കുമല്ലോ. ഒത്തിരി സ്നേഹത്തോടെ, Fr.Mani Kozhuppankutty Director SMYM-KCYM EPARCHY OF PALAI

Comments