Media Commission Palai
5.2K subscribers
About Media Commission Palai
*പാലാ രൂപതയുടെ ഔദ്യോഗിക മാധ്യമ വിഭാഗത്തിന്റെ വാട്സപ്പ് ചാനൽ.* പാലാ രൂപതയിൽ നിന്നും പൊതുവായി അറിയേണ്ടവയും മീഡിയ കമ്മീഷൻ ചെയ്യുന്നവയും ഈ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ലഭിക്കുന്നതാണ്. Facebook : https://www.facebook.com/eparchyofpalai YouTube : https://youtube.com/@mediacommissionpalai Instagram : https://instagram.com/mediacommissionpalai WhatsApp Group : https://chat.whatsapp.com/KTQ5AjGA3xr3F8Zm8DQVaS
Similar Channels
Swipe to see more
Posts
SMYM-KCYM EPARCHY OF PALAI News ⚠️ 📢 🚨 ⚠️ 📢 🚨 ഏറ്റവും സ്നേഹമുള്ളവരെ പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നമ്മുടെ യുവജനങ്ങൾക്കായി(9 10 11 12 students) നടത്തപ്പെടുന്ന വിദ്യാഭ്യാസ എക്സ്പോയെക്കുറിച്ച് എല്ലാവരും അറിഞ്ഞു കാണുമല്ലോ. 24ആം തീയതി ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിലെ ഐൻസ്റ്റീൻ ഹാളിൽ വച്ച് യുവജനങ്ങൾക്കായി സംഘടിപ്പിച്ചിരിക്കുന്ന എക്സ്പോ ആരംഭിക്കും. പ്രസ്തുത എക്സ്പോയിൽ സ്വദേശത്തും വിദേശത്തുമുള്ള ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, എം ബി ബി എസ്, മെഡിക്കൽ / പാരാ മെഡിക്കൽ, പ്രൊഫഷണൽ മേഖലകളിലുള്ള 22 ഓളം കോളേജുകളും ആയി പരിചയപ്പെടുവാനും, വിവരങ്ങൾ സ്വീകരിക്കുവാനും, തുടർവിദ്യാഭ്യാസം സുഗമമാക്കുന്നതിന് സഹായിക്കുന്നതും ആണ്. ഓരോ വ്യക്തികൾക്കും ഇഷ്ടാനുസൃതം എത്ര കോളേജുകളുടെ വിവരങ്ങൾ വേണമെങ്കിലും ശേഖരിക്കുവാനും, കോളേജിന്റെ പ്രതിനിധികളുമായി സംസാരിക്കുവാനും മികച്ച ഒരു തീരുമാനത്തിലേക്ക് എത്തുവാൻ നിങ്ങളെ സഹായിക്കുന്നതുമാണ്. അന്നേദിവസം തന്നെ ഭാവി വിദ്യാഭ്യാസത്തെക്കുറിച്ച് ആകുലരാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി രാവിലെ 10 മണിക്ക് കോളേജിലെ സെൻ്റ്. ഫ്രാൻസിസ് അസീസി ഹാളിൽ വച്ച് കരിയർ ഗൈഡൻസ് ക്ലാസുകളും ഒരുക്കിയിരിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. 2025 മെയ് 24 ആം തീയതി ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന മെഗാ വിദ്യാഭ്യാസ എക്സ്പോയിലേക്ക് എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന എക്സ്പോ വൈകുന്നേരം അഞ്ചുമണി വരെ ഉണ്ടായിരിക്കുന്നതുമാണ്. കുട്ടികളെ ഇതിലേക്ക് പറഞ്ഞുവിടാൻ അച്ചന്മാർ ശ്രദ്ധിക്കുമല്ലോ. ഒത്തിരി സ്നേഹത്തോടെ, Fr.Mani Kozhuppankutty Director SMYM-KCYM EPARCHY OF PALAI
*പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ആരാധനക്രമ ക്വിസ് ചൂണ്ടച്ചേരിയിൽ* പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഉഹ്ദാന - 2025 ' എന്ന പേരിൽ സീറോ മലബാർ സഭയുടെ ആരാധനക്രമത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തപ്പെടുന്നു. ശനിയാഴ്ച (24-05-2025) രാവിലെ 8:30 ന് ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജീനിയറിംങ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് ക്വിസ് നടത്തപ്പെടുന്നത്. ഇടവക, ഫൊറോന തലങ്ങളിൽ നിന്ന് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാന്റ് ഫിനാലെ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ഒരു ലക്ഷം രൂപ വീതമാണ് സമ്മാനം. സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള അവസരമാണ് ഈ ക്വിസ് എന്ന് ക്വിസ് സംഘാടക സമിതി ചെയർമാനും രൂപത വികാരി ജനറാളുമായ വെരി റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

*Liturgical Quiz (Uh'dana 2025) - Grand Finale*

click to know more https://www.bibleapostolatepalai.org/biblecourse.htm

*വിദേശ പഠനത്തെക്കുറിച്ചു കൂടുതൽ അറിയണോ?? എങ്കിൽ അതിനുള്ള അവസരം നിങ്ങൾക്ക് മുൻപിൽ..* നമ്മുടെ പാലാ cherpunkal BVM Holy Cross കോളേജിൽ 2025 മെയ് 27th രാവിലെ 10:am നു *Free സെമിനാർ* ആണ് അതുപോലെ *ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരം.* ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർഥികൾക്ക് ആയിരിക്കും പ്രവേശനം.. അതിനാൽ നിങ്ങൾ ഉടൻ തന്നെ ജോയിൻ ആകുക.. ആകർഷകമായ യൂണിവേഴ്‌സിറ്റി ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നു.. 2025 മെയ് 27 BVM Holy Cross College Cherpunkal, Pala Contact: 7034858178 This is our registration Link👇 https://docs.google.com/forms/d/e/1FAIpQLScaIbUYKdqaBDwwDDkIziIqepF1PYDjT0VZA6uJTiPRyGCgKA/viewform?usp=header
*പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു നടത്തപ്പെടുന്ന Liturgical Quiz: ഉഹ്ദാന - Grand Fianle 🏆🏆🏆* 🎥 Live from SJCET, Choondacherry 📺 ᴍᴇᴅɪᴀ ᴄᴏᴍᴍɪꜱɪᴏɴ ᴩᴀʟᴀɪ https://youtube.com/live/uJsqSmYT7jE?feature=share