Media Commission Palai
May 23, 2025 at 03:41 PM
*പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ആരാധനക്രമ ക്വിസ് ചൂണ്ടച്ചേരിയിൽ* പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഉഹ്ദാന - 2025 ' എന്ന പേരിൽ സീറോ മലബാർ സഭയുടെ ആരാധനക്രമത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തപ്പെടുന്നു. ശനിയാഴ്ച (24-05-2025) രാവിലെ 8:30 ന് ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജീനിയറിംങ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് ക്വിസ് നടത്തപ്പെടുന്നത്. ഇടവക, ഫൊറോന തലങ്ങളിൽ നിന്ന് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാന്റ് ഫിനാലെ റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ഒരു ലക്ഷം രൂപ വീതമാണ് സമ്മാനം. സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള അവസരമാണ് ഈ ക്വിസ് എന്ന് ക്വിസ് സംഘാടക സമിതി ചെയർമാനും രൂപത വികാരി ജനറാളുമായ വെരി റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
Image from Media Commission Palai: *പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ആരാധനക്രമ ക്വിസ് ചൂണ്ടച്ചേരിയിൽ*  പാലാ: പ...
👍 1

Comments