
Akshaya Paduppu
June 9, 2025 at 05:22 PM
വ്യാജ റിക്രൂട്ട്മെന്റ് മാഫിയകളുടെ കെണിയിൽപ്പെട്ട് വിദേശ രാജ്യങ്ങളിലെത്തി എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. നിയമാനുസൃതമായും സുരക്ഷിതമായും വിദേശത്തേയ്ക്ക് പോകാനുള്ള വിവിധ സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ദുഖകരം. ലഭിക്കുന്ന ജോലി ഓഫറുകൾ വിശ്വാസയോഗ്യമാണോ, എന്തെല്ലാം രേഖകൾ കരുതണം, വിദേശത്തെത്തിയാൽ എവിടെ ബന്ധപ്പെടണം എന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരം തട്ടിപ്പുകൾ അധികവും നടക്കുന്നത് എന്നതിനാൽ ഇത് സംബന്ധിച്ചുള്ള ബോധവൽക്കരണത്തിലും സമൂഹമാധ്യമങ്ങൾക്കു സുപ്രധാന പങ്കുണ്ട്. സുരക്ഷിത പ്രവാസജീവിതം ലക്ഷ്യമിട്ടുകൊണ്ടുള്ള അറിവുകൾ വിശദാംശങ്ങൾ ഇവിടെ പങ്ക് വയ്ക്കുന്നു.
വായിക്കൂ ഷെയർ ചെയ്യൂ
#statepolicemediacentre #keralapolice
