CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
June 21, 2025 at 05:11 AM
സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐ.എസ്.ഒ.: 15189-2022 സ്റ്റാന്‍ഡേര്‍ഡ് പ്രകാരം എന്‍.എ.ബി.എല്‍. അംഗീകാരം ലഭിച്ചു. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുടെ പരിശോധനയ്ക്കുള്ള റീജിയണല്‍ വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വി.ആര്‍.ഡി.എല്‍) മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ 10 റീജിയണല്‍ വൈറസ് റിസര്‍ച്ച് ലബോറട്ടറികളില്‍ ഒന്നാണ് കോഴിക്കോട്ടെ ഈ ലാബ്. ബി.എസ്.എല്‍. ലെവല്‍ 3 ലാബും സജ്ജമാക്കി വരുന്നു. മികച്ച പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ കോളേജ് ടീമിനെ അഭിനന്ദിക്കുന്നു. സ. വീണ ജോർജ് ആരോഗ്യ വകുപ്പ് മന്ത്രി
👍 1

Comments