CPIM Kerala
June 21, 2025 at 05:17 AM
വനമേഖലയോട് ചേര്‍ന്നുള്ള ഗ്രാമപഞ്ചായത്തുകളില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് ഔഷധ സസ്യ പരിപാലനത്തിനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ തവിഞ്ഞാല്‍, തിരുനെല്ലി, പൂതാടി, പൊഴുതന, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഔഷധസസ്യ പരിപാലന പദ്ധതിക്ക് തിരഞ്ഞെടുത്തത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതിയിൽ ഒരു ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ നട്ട് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി സ. ഒ ആർ കേളു പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ വനവിഭവങ്ങള്‍ ശേഖരിച്ച് ഉണക്കി സൂക്ഷിക്കാനാവശ്യമായ ഉണക്കത്തറകളും സ്റ്റോര്‍ റൂമുകളും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ലഭ്യമാക്കും. ഗ്രാമപഞ്ചായത്തിന്റെ ബ്രാന്‍ഡില്‍ വിഭവങ്ങള്‍ വിപണനം നടത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം.
👍
😮
2