CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
June 21, 2025 at 07:03 AM
2025ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ കുസാറ്റ് മികച്ച നേട്ടം കൈവരിച്ച സന്തോഷം പങ്കുവെക്കുകയാണ്. പട്ടികയിൽ ആഗോളതലത്തിൽ തന്നെ കുസാറ്റ് 401-600 ബാന്റിൽ ഇടം പിടിക്കുകയും ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ 17ആം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും നേടുകയും ചെയ്തു. വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിലും മികച്ച റാങ്കിങ്ങ് കുസാറ്റ് നേടിയിട്ടുണ്ട്. Life below water എന്ന മേഖലയിൽ ആഗോളതലത്തിൽ 58ആം സ്ഥാനവും, ദേശീയ സംസ്ഥാനതലങ്ങളിൽ ഒന്നാം സ്‌ഥാനവുമാണ് കുസാറ്റിന്. ശക്തമായ മറൈൻ സയൻസ് വകുപ്പുകളും മികച്ച ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും സമുദ്ര സംരക്ഷണ ആവാസവ്യവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളും സർവകലാശാലയ്ക്ക് ഈ മികവ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാന്യമായ തൊഴിൽ സാമ്പത്തികവളർച്ച എന്ന വിഭാഗത്തിൽ 301-400 ബാൻഡിലും ദേശീയ സംസ്ഥാനതലങ്ങളിൽ ഒന്നാം റാങ്ക് നേടി. ലിംഗസമത്വത്തിൽ ആഗോളതലത്തിൽ 201-300 ബാൻഡിലും ദേശീയ തലത്തിൽ ഒൻപതാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും സർവകലാശാല നേടി. ഇന്റസ്ട്രി - അക്കാദമിക് ലിങ്കേജിന്റെ ഭാഗമായി ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി ചേർന്ന് സ്ഥാപിച്ച ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്‌റ്റെയ്‌നബിലിറ്റി സ്റ്റഡീസ് സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ ഒരു പ്രധാന ഘടകമാണ്. കുസാറ്റിന്റെ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നു. ഇനിയും മുന്നേറാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. സ. പി രാജീവ് വ്യവസായ വകുപ്പ് മന്ത്രി
👍 1

Comments