K Sudhakaran

8.7K subscribers

Verified Channel
K Sudhakaran
May 23, 2025 at 03:38 PM
കണ്ണൂരിലെ ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടാനുള്ള റെയിൽവേയുടെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. ചിറക്കലിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ വളരെക്കാലമായി ആശ്രയിക്കുന്ന ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ മെച്ചപ്പെട്ട സൗകര്യങ്ങളും പുതിയ സ്റ്റോപ്പുകളും വർദ്ധിപ്പിക്കുന്നതിന് പകരം റെയിൽവേ സ്റ്റേഷൻ തന്നെ അടച്ചുപൂട്ടാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ്. ചിറക്കൽ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെയും , ചിറക്കലിന്റെ വികസനത്തെയും പ്രതികൂലമായി ബാധിക്കുന്ന ജനവിരുദ്ധമായ ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ദക്ഷിണ റയിൽവേ അധികാരികളോട് ആവശ്യപ്പെടുന്നു.
Image from K Sudhakaran: കണ്ണൂരിലെ ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടാനുള്ള റെയിൽവേയുടെ തീരു...

Comments