MALLU CAREER POINT
June 17, 2025 at 02:31 AM
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇൻസ്റ്റിറ്റ്യൂഷണൽ കെയർ), ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കൗണ്‍സലര്‍ (ഗവ. ചില്‍ഡ്രന്‍സ് ഹോം മായിത്തറ) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
പ്രായപരിധി 2025 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19 ന് വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷിക്കുക.
ഫോണ്‍: 0477 2241644
ഫാര്‍മസി മാനേജര്‍ നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികാ അടിസ്ഥാനത്തില്‍ ഫാര്‍മസി മാനേജറിനെ നിയമിക്കും.
യോഗ്യത: ഫാര്‍മസിയില്‍ ഡിഗ്രി/ ഡിപ്ലോമ, സംസ്ഥാന പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ്/ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍/സ്റ്റോര്‍ സൂപ്രണ്ട് തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം നിര്‍ബന്ധം.
പ്രായപരിധി: 18-50. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം [email protected] വിലാസത്തില്‍ ജൂണ്‍ 25 നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in
ഫോണ്‍: 0474 2575050.
കരാര്‍ നിയമനം
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും.
പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി: ജൂണ്‍ 23.
👍
1