MALLU CAREER POINT
June 17, 2025 at 02:31 AM
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാം
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ അവസരം. സ്വന്തമായി ബ്രോയിലര്‍ ഫാം ഷെഡ് ഉള്ളവര്‍ക്കും ബ്രോയിലര്‍ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അംഗമാകാം.
ഫാമുകളില്‍ 1000 മുതല്‍ 10,000 കോഴികളെ വളര്‍ത്താനുള്ള സ്ഥല സൗകര്യം ഉറപ്പാക്കണം. മികച്ചരീതിയില്‍ പരിപാലനം നടത്തിവരുന്നവര്‍ക്ക് 40 ദിവസം കൂടുമ്പോള്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം രൂപ വരെ വരുമാനത്തിനാണ് സാധ്യത. ജില്ലയില്‍ നിലവില്‍ 36 ഫാമുകളുണ്ട്. കഴിഞ്ഞ വര്‍ഷം 1.1 കോടി രൂപയാണ് കുടുംബശ്രീ വനിതകള്‍ക്ക് വളര്‍ത്തുകൂലിയിനത്തില്‍ ലഭിച്ചത്.
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കമ്പനി നല്‍കും. വളര്‍ച്ചയെത്തി 45 ദിവസത്തിനുള്ളില്‍ കമ്പനി കുടുംബശ്രീയുടെ ഔട്ട്ലെറ്റുകള്‍ വഴി ഇറച്ചികോഴി വിപണനംനടത്തും.
ഫാമുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസുകള്‍ വഴി അപേക്ഷിക്കാം. കുടുംബശ്രീയില്‍ നിന്ന് ഒന്നരലക്ഷം രൂപവരെ ലോണ്‍ അനുവദിക്കും